പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റി​ന്‍റെ രാ​ജി​യാ​വ​ശ്യ​പ്പെ​ട്ട് യു​ഡി​എ​ഫ് ധ​ർ​ണ ന​ട​ത്തി
Friday, November 25, 2022 11:41 PM IST
മ​റ​വ​ൻ​തു​രു​ത്ത്: മ​റ​വ​ൻ​തു​രു​ത്ത് ഗ​വ​ൺ​മെ​ന്‍റ് യു​പി സ്കൂ​ൾ വ​ള​പ്പി​ലെ പ്ലാ​വ് അ​ന​ധി​കൃ​ത​മാ​യി മു​റി​ച്ചെ​ടു​ത്തു വീ​ട് നി​ർ​മി​ച്ച മ​റ​വ​ൻ​തു​രു​ത്ത് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​ടി പ്ര​താ​പ​ൻ മെം​ബ​ർ സ്ഥാ​നം രാ​ജി വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യു​ഡി​എ​ഫ് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ ധ​ർ​ണ ന​ട​ത്തി.
ഇ​ന്ന​ലെ രാ​വി​ലെ 10.30 ന് ​മ​റ​വ​ൻ​തു​രു​ത്ത് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു മു​ന്നി​ലാ​യി​രു​ന്നു ധ​ർ​ണ ന​ട​ത്തി​യ​ത്. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റും സി​പി​എം ഏ​രി​യ ക​മ്മി​റ്റി അം​ഗ​വു​മാ​യ വി.​ടി. പ്ര​താ​പ​ൻ ഭ​ര​ണ​സ്വാ​ധീ​ന​മു​പ​യോ​ഗി​ച്ചാ​ണ് മ​രം മു​റി ന​ട​ത്തി​യ​തെ​ന്നും അ​ന​ധി​കൃ​ത​മാ​യി മ​രം മു​റി​ക്കാ​ൻ ഒ​ത്താ​ശ ചെ​യ്ത സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ, പ​ഞ്ചാ​യ​ത്ത് ജീ​വ​ന​ക്കാ​ർ എ​ന്നി​വ​രു​ടെ പേ​രി​ലും ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും യു ​ഡി​എ​ഫ് നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.
പാ​ർ​ട്ടി ത​ല​ത്തി​ലും പ​ഞ്ചാ​യ​ത്തു ത​ല​ത്തി​ലു​മാ​യി പ​രാ​തി ഒ​തു​ക്കി തീ​ർ​ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രേ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​നും യു​ഡി​എ​ഫ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി യോ​ഗം തീ​രു​മാ​നി​ച്ചു. മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ്‌ പ്ര​സി​ഡ​ന്‍റ് പി.​സി. ത​ങ്ക​രാ​ജി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ധ​ർ​ണ ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​വി. പ്ര​സാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ പോ​ൾ തോ​മ​സ്, കെ.​എ​സ്. ബി​ജു​മോ​ൻ, ‌ഗീ​ത ദി​നേ​ശ​ൻ, മാ​ജി​ത ലാ​ൽ​ജി, വി. ​ആ​ർ. അ​നു​രു​ദ്ധ​ൻ, ഷൈ​ൻ​പ്ര​കാ​ശ്, മോ​ഹ​ൻ. കെ. ​തൊ​ട്ടു​പു​റം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.