പൊ​തു​ശ്മ​ശാ​ന നി​ര്‍മാ​ണം ആ​രം​ഭി​ക്കും
Friday, November 25, 2022 10:49 PM IST
വ​ട​വാ​തൂ​ര്‍: വി​ജ​യ​പു​രം പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​ധു​നി​ക വാ​ത​ക​ശ്മ​ശാ​ന​ത്തി​ന്‍റെ നി​ര്‍മാ​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ഇ​ന്ന് ആ​രം​ഭി​ക്കും. കോ​വി​ഡ് മ​ര​ണ​ങ്ങ​ള്‍ സം​ഭ​വി​ച്ച​പ്പോ​ള്‍ സം​സ്‌​കാ​ര ച​ട​ങ്ങു​ക​ള്‍ക്ക് കോ​ട്ട​യം, ഏ​റ്റു​മാ​നൂ​ര്‍ മു​ന്‍സി​പ്പാ​ലി​റ്റി​ക​ളെ​യും കി​ട​ങ്ങൂ​ര്‍ പ​ഞ്ചാ​യ​ത്തി​നെ​യും ആ​ശ്ര​യി​ക്കേ​ണ്ടി​വ​ന്ന സാ​ഹ​ച​ര്യം വി​ല​യി​രു​ത്തി​യാ​ണ് വി​ജ​യ​പു​രം നി​വാ​സി​ക​ളു​ടെ സ്വ​പ്ന​പ​ദ്ധ​തി​യാ​യ പൊ​തു വാ​ത​ക ശ്മ​ശാ​നം നി​ര്‍മാ​ണം ആ​രം​ഭി​ക്കു​ന്ന​ത്.
ഇ​ന്നു രാ​വി​ലെ 10.30ന് ​മാ​ങ്ങാ​നം ചി​ല​ബ്ര​കു​ന്നി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ എം​എ​ല്‍എ നി​ര്‍മാ​ണ ഉ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ക്കും. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​ടി. സോ​മ​ന്‍കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.