കുറിച്ചി: കുറിച്ചി കെഎന്‍എം പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ നടന്ന വിദ്യാരംഭം പ്രശസ്ത സംഗീതജ്ഞന് ഡോ. മണക്കാല ഗോപാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് ടി.എസ് സലിം അധ്യക്ഷനായിരുന്നു. ജോണ്സണ് ഡാനിയേല്‍, അനിയന് കുളങ്ങര, എന്‍.ഡി. ബാലകൃഷ്ണന്, സി.കെ.സുരേന്ദ്രന്, കെ.എം. സഹദേവന്, പി.പി.മോഹനന്, സുജാത ബിജു, ബിന്ദു ഐസക്, കെ.എല്‍. ലളിതമ്മ, ഐസക് അലക്സാസാണ്ടര്‍ എന്നിവര്‍ പ്രസംഗിച്ചു.
സില്‍വര്‍ലൈന്‍ സത്യഗ്രഹ സമരം
മാടപ്പള്ളി: സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കെ. റെയില്‍ സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതി കോട്ടയം ജില്ലാ കമ്മിറ്റി മാടപ്പള്ളിയില്‍ നടത്തുന്ന സത്യഗ്രഹ സമരം 171 ദിവസം പിന്നിട്ടു. ജില്ലാ ചെയര്മാന് ബാബു കുട്ടന്‍ചിറ ഉദ്ഘാടനം ചെയ്തു. രതീഷ് രാജന്, തങ്കച്ചന് ഇലവുംമൂട്ടില്‍, കൃഷ്ണന്‍നായര്‍, ഇ.എ. ഏബ്രഹാം, തങ്കച്ചന് പുന്നമൂട്, എ.ടി. വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.
ഇന്ന് കോണ്‍ഗ്രസ് പെരുന്ന മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സത്യഗ്രഹ സമരം നടത്തും. കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി രാജീവ് മേച്ചേരി ഉദ്ഘാടനം ചെയ്യും.