മത്സ്യ​മാ​ര്‍​ക്ക​റ്റി​ലെ സ്റ്റാ​ളു​ക​ളി​ല്‍നി​ന്നു തെ​ര്‍​മോ​കോ​ള്‍ പെ​ട്ടി​ക​ള്‍ പി​ടി​കൂ​ടി
Friday, October 7, 2022 11:37 PM IST
ച​​ങ്ങ​​നാ​​ശേ​​രി: ന​​ഗ​​ര​​ത്തി​​ലെ മ​​ത്സ്യ​​മാ​​ര്‍​ക്ക​​റ്റി​​ലെ സ്റ്റാ​​ളു​​ക​​ളി​​ല്‍നി​​ന്നു തെ​​ര്‍​മോ​​കോ​​ള്‍ പെ​​ട്ടി​​ക​​ള്‍ പി​​ടി​​കൂ​​ടി. ആ​​രോ​​ഗ്യ​​വ​​കു​​പ്പ് ന​​ട​​ത്തി​​യ പ​​രി​​ശോ​​ധ​​ന​​യി​​ലാ​​ണ് മീ​​ന്‍ പൊ​​തി​​ഞ്ഞു സൂ​​ക്ഷി​​ക്കു​​ന്ന​​തി​​നാ​​യി ഉ​​പ​​യോ​​ഗി​​ച്ച തെ​​ര്‍​മോ​​കോ​​ള്‍ പെ​​ട്ടി​​ക​​ളും ഷീ​​റ്റു​​ക​​ളും പി​​ടി​​കൂ​​ടി​​യ​​ത്.
നി​​രോ​​ധി​​ച്ചി​​ട്ടു​​ള്ള തെ​​ര്‍​മോ​​കോ​​ള്‍ ച​​ങ്ങ​​നാ​​ശേ​​രി മാ​​ര്‍​ക്ക​​റ്റി​ൽ എ​​ത്തി​​ക്ക​​രു​​തെ​​ന്ന് ന​​ഗ​​ര​​സ​​ഭ നേ​​ര​​ത്തെ പ​​ല​​ത​​വ​​ണ അ​​റി​​യി​​പ്പ് ന​​ല്‍​കു​​ക​​യും പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി പി​​ഴ ഈ​​ടാ​​ക്കു​​ക​​യും ചെ​​യ്തി​​ട്ടു​​ള്ള​​താ​​ണ്.
എ​​ന്നാ​​ല്‍ നി​​രോ​​ധ​​നം ലം​​ഘി​​ച്ച് വ്യാ​​പ​​ക​​മാ​​യ തോ​​തി​​ല്‍ തെ​​ര്‍​മോ​​കോ​​ള്‍ പെ​​ട്ടി​​ക​​ള്‍ മാ​​ര്‍​ക്ക​​റ്റി​​ല്‍ എ​​ത്തു​​ന്ന സാ​​ഹ​​ച​​ര്യ​​ത്ത​​ലാ​​ണ് പ​​രി​​ശോ​​ധ​​ന ക​​ര്‍​ശ​​ന​മാ​​ക്കി​​യ​​ത്. അ​​ഞ്ച് മ​​ത്സ്യ വ്യാ​​പാ​​രി​​ക​​ള്‍​ക്ക് അ​​യ്യാ​​യി​​രം രൂ​​പ​​വീ​​തം പി​​ഴ ഈ​​ടാ​​ക്കി​​യി​​ട്ടു​​ണ്ട്. പ​​രി​​ശോ​​ധ​​ന തു​​ട​​രു​​മെ​​ന്ന് ന​​ഗ​​ര​​സ​​ഭാ സെ​​ക്ര​​ട്ട​​റി അ​​റി​​യി​​ച്ചു.