നാ​​ലു​​പ്ര​​തി​​ക​​ളെ​​യും ഒ​​രു​​മി​​ച്ച് ക​​സ്റ്റ​​ഡി​​യി​​ല്‍ വാ​​ങ്ങാ​​ന്‍ പോ​​ലീ​​സ് നീ​​ക്കം
Friday, October 7, 2022 10:54 PM IST
ച​​ങ്ങ​​നാ​​ശേ​​രി: ആ​​ല​​പ്പു​​ഴ സ്വ​​ദേ​​ശി​​യാ​​യ ബി​​ന്ദു​​കു​​മാ​​റി​​നെ കൊ​​ല​​പ്പെ​​ടു​​ത്തി വീ​​ടി​​നോ​​ടു ചേ​​ര്‍​ന്നു​​ള്ള ഷെ​​ഡി​​ന്‍റെ അ​​ടി​​ത്ത​​റ മാ​​ന്തി മ​​റ​​വു​​ചെ​​യ്ത കേ​​സി​​ൽ നാ​​ലു പ്ര​​തി​​ക​​ളെ​​യും ഒ​​രു​​മി​​ച്ച് പോ​​ലീ​​സ് ക​​സ്റ്റ​​ഡി​​യി​​ല്‍ വാ​​ങ്ങും. ഇ​​വ​​രെ ഒ​​രു​​മി​​ച്ചു ചോ​​ദ്യം ചെ​​യ്‌​​തെ​​ങ്കി​​ലേ കേ​​സി​​ന്‍റെ പൂ​​ര്‍​ണ വി​​വ​​ര​​ങ്ങ​​ള്‍ തെ​​ളി​​യി​​ക്കാ​​നാ​​കൂ എ​​ന്നാ​​ണ് പോ​​ലീ​​സ് ക​​രു​​തു​​ന്ന​​ത്. ഒ​​ന്നാം​​പ്ര​​തി മു​​ത്തു​​കു​​മാ​​ര്‍ നാ​​ളു​​ക​​ളാ​​യി ന​​ട​​ത്തി​​യ ആ​​സൂ​​ത്ര​​ണ​​മാ​​ണു കൊ​​ല​​പാ​​ത​​ക​​ത്തി​​നു പി​​ന്നി​​ലെ​​ന്നും പോ​​ലീ​​സ് പ​​റ​​യു​​ന്നു.
ബി​​ന്ദു​​കു​​മാ​​റി​​നെ ആ​​ല​​പ്പു​​ഴ​​യി​​ല്‍ നി​​ന്നും വി​​ളി​​ച്ചു​​വ​​രു​​ത്തി മ​​ദ്യ​​പി​​പ്പി​​ച്ച് ല​​ഹ​​രി​​യി​​ലാ​​ഴ്ത്തി, മ​​നഃ​​പൂ​​ര്‍​വം വ​​ഴ​​ക്കി​​ട്ട്, ക്രൂ​​ര​​മാ​​യി മ​​ര്‍​ദി​​ച്ചു കൊ​​ല​​പ്പെ​​ടു​​ത്തി​​യെ​​നാ​​ണ് പോ​​ലീ​​സി​​ന്‍റെ ക​​ണ്ടെ​​ത്ത​​ല്‍. കൊ​​ല​​പാ​​ത​​ക കൃ​​ത്യ​​നി​​ര്‍​വ​​ഹ​​ണ​​ത്തി​​നാ​​യി മു​​ത്തു​​കു​​മാ​​ര്‍ സു​​ഹൃ​​ത്തു​​ക്ക​​ളും കു​​പ്ര​​സി​​ദ്ധ ക്രി​​മി​​ന​​ലു​​ക​​ളു​​മാ​​യ കോ​​ട്ട​​യം വി​​ജ​​യ​​പു​​രം ചെ​​മ്മ​​ര​​പ്പ​​ള്ളി പു​​ളി​​മൂ​​ട്ടി​​ല്‍ വീ​​ട്ടി​​ല്‍ വി​​പി​​ന്‍ ബൈ​​ജു (24), വി​​ജ​​യ​​പു​​രം ചെ​​മ്മ​​ര​​പ്പ​​ള്ളി പ​​രു​​ത്തൂ​​പ്പ​​റ​​മ്പി​​ല്‍ വീ​​ട്ടി​​ല്‍ ബി​​നോ​​യി മാ​​ത്യു (27) എ​​ന്നി​​വ​​രെ കാ​​ര്യ​​ങ്ങ​​ള്‍ ഏ​​ല്‍​പ്പി​​ച്ചു. ഇ​​വ​​രു​​ടെ സു​​ഹൃ​​ത്താ​​യ വി​​ജ​​യ​​പു​​രം ചെ​​മ്മ​​ര​​പ്പ​​ള്ളി പൂ​​ശാ​​ലി​​ല്‍ വീ​​ട്ടി​​ല്‍ വ​​രു​​ണ്‍ ജെ.​​സ​​ണ്ണി (29) പ്ര​​തി​​ക​​ള്‍​ക്കു വേ​​ണ്ടു​​ന്ന സ​​ഹാ​​യ​​ങ്ങ​​ള്‍ ന​​ല്‍​കി​​യെ​​ന്നു പോ​​ലീ​​സ് പ​​റ​​ഞ്ഞു. ഒ​​ന്നാം​​പ്ര​​തി മു​​ത്തു​​കു​​മാ​​ര്‍ ച​​ങ്ങ​​നാ​​ശേ​​രി എ​​സി റോ​​ഡി​​ല്‍ പൂ​​വം ക​​ട​​ത്ത് ഭാ​​ഗ​​ത്ത് വാ​​ട​​ക​​യ്ക്കു താ​​മ​​സി​​ക്കു​​ന്ന വീ​​ട്ടി​​ല്‍​വ​​ച്ചാ​​ണ് ആ​​ല​​പ്പു​​ഴ സൗ​​ത്ത് ആ​​ര്യാ​​ട് ഭാ​​ഗ​​ത്ത് കി​​ഴ​​ക്കേ​​വെ​​ളി​​യി​​ല്‍ വീ​​ട്ടി​​ല്‍ ബി​​ന്ദു​​കു​​മാ​​ർ (45) കൊ​​ല ചെ​​യ്യ​​പ്പെ​​ട്ട​​ത്. റി​​മാ​​ന്‍​ഡി​​ല്‍ ക​​ഴി​​യു​​ന്ന നാ​​ലു പ്ര​​തി​​ക​​ളെ​​യും ക​​സ്റ്റ​​ഡി​​യി​​ല്‍ വാ​​ങ്ങാ​​ന്‍ പോ​​ലീ​​സ് ന​​ട​​പ​​ടി​​ക​​ള്‍ സ്വീ​​ക​​രി​​ച്ചി​​ട്ടു​​ണ്ട്.