ജി​ല്ലാ അ​ത്‌​ല​റ്റി​ക് മീ​റ്റ്: പാ​​ലാ അ​​ല്‍​ഫോ​​ന്‍​സയും​​ തോ​​മ​​സ് മാ​​ഷ് അ​​ക്കാ​​ദ​​മി​​യും കി​​രീ​​ട​​ത്തി​​ലേ​​ക്ക്
Friday, October 7, 2022 10:54 PM IST
കോ​​ട്ട​​യം: ജി​​ല്ലാ അ​​ത്‌​​ല​​റ്റി​​ക് ചാ​​മ്പ്യ​​ന്‍​ഷി​​പ്പി​​ല്‍ സീ​​നി​​യ​​ര്‍ വി​​ഭാ​​ഗ​​ത്തി​​ല്‍ പാ​​ലാ അ​​ല്‍​ഫോ​​ന്‍​സാ കോ​​ള​​ജും ജൂ​​ണി​​യ​​ര്‍ വി​​ഭാ​​ഗ​​ത്തി​​ല്‍ ദ്രോ​​ണാ​​ചാ​​ര്യ കെ. ​​പി. തോ​​മ​​സ് മാ​​ഷ് അ​​ക്കാ​​ദ​​മി​​യും മു​​ന്നേ​​റു​​ന്നു. സീ​​നി​​യ​​ര്‍ വി​​ഭാ​​ഗ​​ത്തി​​ല്‍ പാ​​ലാ അ​​ല്‍​ഫോ​​ന്‍​സാ കോ​​ള​​ജ് 225 പോ​​യി​​ന്‍റു​​മാ​​യി ഒ​​ന്നാം സ്ഥാ​​ന​​ത്തും 107 പോ​​യി​​ന്‍റു​​മാ​​യി എ​​സ്ബി കോ​​ള​​ജ് ച​​ങ്ങ​​നാ​​ശേ​​രി ര​​ണ്ടാം സ്ഥാ​​ന​​ത്തും 81 പോ​​യി​​ന്‍റു​​മാ​​യി കാ​​ഞ്ഞി​​ര​​പ്പ​​ള്ളി സെ​​ന്‍റ് ഡൊ​​മി​​നി​​ക്‌​​സ് കോ​​ള​​ജ് മൂ​​ന്നാം സ്ഥാ​​ന​​ത്തും നി​​ല​​നി​​ല്‍​ക്കു​​ന്നു.

ജൂ​​ണി​​യ​​ര്‍ വി​​ഭാ​​ഗ​​ത്തി​​ല്‍ പൂ​​ഞ്ഞാ​​ര്‍ ദ്രോ​​ണാ​​ചാ​​ര്യ കെ.​​പി. തോ​​മ​​സ് മാ​​ഷ് അ​​ക്കാ​​ദ​​മി 537 പോ​​യി​​ന്‍റു​​മാ​​യി ഒ​​ന്നാം സ്ഥാ​​ന​​ത്തും, 175 പോ​​യി​​ന്‍റു​​മാ​​യി പാ​​ലാ അ​​ല്‍​ഫോ​​ന്‍​സ കോ​​ള​​ജ് ര​​ണ്ടാം സ്ഥാ​​ന​​ത്തും പാ​​ലാ സെ​​ന്‍റ് തോ​​മ​​സ് ഹൈ​​സ്‌​​കൂ​​ള്‍ 149.5 പോ​​യി​​ന്‍റു​​മാ​​യി മൂ​​ന്നാം സ​​ഥാ​​ന​​ത്തു​​മു​​ണ്ട്.

14 വ​​യ​​സി​​ല്‍ താ​​ഴെ​​യു​​ള്ള ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗ​​ത്തി​​ല്‍ ദ്രോ​​ണാ​​ചാ​​ര്യ കെ. ​​പി. തോ​​മ​​സ് മാ​​ഷ് അ​​ക്കാ​​ദ​​മി 50 പോ​​യി​​ന്‍റു​​മാ​​യി ഒ​​ന്നാം സ്ഥാ​​ന​​ത്തും എം​​ഡി സെ​​മി​​നാ​​രി കോ​​ട്ട​​യം 47 പോ​​യി​​ന്‍റു​​മാ​​യി ര​​ണ്ടാം സ്ഥാ​​ന​​ത്തും നി​​ല്‍​ക്കു​​ന്നു.

14 വ​​യ​​സി​​ല്‍ താ​​ഴെ​​യു​​ള്ള പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗ​​ത്തി​​ല്‍ 68 പോ​​യി​​ന്‍റു​​മാ​​യി എ​​സ്എ​​ച്ച് ജി​​എ​​ച്ച്എ​​സ്എ​​സ് ഭ​​ര​​ണ​​ങ്ങാ​​നം ഒ​​ന്നാം സ്ഥാ​​ന​​ത്തും കെ.​​പി. തോ​​മ​​സ് മാ​​ഷ് അ​​ക്കാ​​ദ​​മി 40 പോ​​യി​​ന്‍റു​​മാ​​യി ര​​ണ്ടാം സ്ഥാ​​ന​​ത്തും നി​​ല​​നി​​ല്‍​ക്കു​​ന്നു. 16 വ​​യ​​സി​​ല്‍ താ​​ഴെ​​യു​​ള്ള ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗ​​ത്തി​​ല്‍ 103 പോ​​യി​​ന്‍റു​​മാ​​യി കെ. ​​പി. തോ​​മ​​സ് മാ​​ഷ് അ​​ക്കാ​​ദ​​മി ഒ​​ന്നാം സ്ഥാ​​ന​​ത്തും പാ​​ലാ സെ​​ന്‍റ് തോ​​മ​​സ് എ​​ച്ച്എ​​സ്എ​​സ് ര​​ണ്ടാം സ്ഥാ​​ന​​ത്തും നി​​ല്‍​ക്കു​​ന്നു.

16 വ​​യ​​സി​​ല്‍ താ​​ഴെ​​യു​​ള്ള പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗ​​ത്തി​​ല്‍ കെ. ​​പി. തോ​​മ​​സ് മാ​​ഷ് അ​​ക്കാ​​ദ​​മി 62 പോ​​യി​​ന്‍റു​​മാ​​യി ഒ​​ന്നാം സ്ഥാ​​ന​​ത്തും 41 പോ​​യി​​ന്‍റു​​മാ​​യി ഭ​​ര​​ണ​​ങ്ങാ​​നം ജി​​എ​​ച്ച്എ​​സ് ര​​ണ്ടാം സ്ഥാ​​ന​​ത്തും നി​​ല്‍​ക്കു​​ന്നു. 18 വ​​യ​​സി​​ല്‍ താ​​ഴെ​​യു​​ള്ള ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗ​​ത്തി​​ല്‍ കെ.​​പി. തോ​​മ​​സ് മാ​​ഷ് അ​​ക്കാ​​ദ​​മി 157 പോ​​യി​​ന്‍റു​​മാ​​യി ഒ​​ന്നാം സ്ഥാ​​ന​​ത്തും 46 പോ​​യി​​ന്‍റു​​മാ​​യി പാ​​ലാ സെ​​ന്‍റ് തോ​​മ​​സ് എ​​ച്ച്എ​​സ്എ​​സ് ര​​ണ്ടാം സ്ഥാ​​ന​​ത്തു​​മു​​ണ്ട്.

18 വ​​യ​​സി​​ല്‍ താ​​ഴെ​​യു​​ള്ള പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗ​​ത്തി​​ല്‍ കെ. ​​പി. തോ​​മ​​സ് മാ​​ഷ് അ​​ക്കാ​​ദ​​മി 101 പോ​​യി​​ന്‍റു​​മാ​​യി ഒ​​ന്നാം സ്ഥാ​​ന​​ത്തും ഭ​​ര​​ണ​​ങ്ങാ​​നം എ​​സ്എ​​ച്ച് ജി​​എ​​ച്ച്എ​​സ്എ​​സ് 38 പോ​​യി​​ന്‍റു​​മാ​​യി ര​​ണ്ടാം സ്ഥാ​​ന​​ത്തു​​മാ​​ണ്. 20 വ​​യ​​സി​​ല്‍ താ​​ഴെ​​യു​​ള്ള ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗ​​ത്തി​​ല്‍ 64 പോ​​യി​​ന്‍റു​​മാ​​യി ച​​ങ്ങ​​നാ​​ശേ​​രി എ​​സ്ബി കോ​​ള​​ജ് ഒ​​ന്നാം സ്ഥാ​​ന​​ത്തും 50 പോ​​യി​​ന്‍റു​​മാ​​യി കാ​​ഞ്ഞി​​ര​​പ്പ​​ള്ളി എ​​സ്ഡി കോ​​ള​​ജ് ര​​ണ്ടാം സ്ഥാ​​ന​​ത്തും നി​​ല​​നി​​ല്‍​ക്കു​​ന്നു.

20 വ​​യ​​സി​​ല്‍ താ​​ഴെ​​യു​​ള്ള പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗ​​ത്തി​​ല്‍ 175 പോ​​യി​​ന്‍റു​​മാ​​യി പാ​​ലാ അ​​ല്‍​ഫോ​​ന്‍​സ കോ​​ള​​ജ് ഒ​​ന്നാം സ്ഥാ​​ന​​ത്തും 40 പോ​​യി​​ന്‍റു​​മാ​​യി ച​​ങ്ങ​​നാ​​ശേ​​രി അ​​സം​​പ്ഷ​​ന്‍ കോ​​ള​​ജ് ര​​ണ്ടാം സ്ഥാ​​ന​​ത്തും നി​​ല​​നി​​ല്‍​ക്കു​​ന്നു.

ഇ​​ന്നു വൈ​​കു​​ന്നേ​​രം ന​​ട​​ക്കു​​ന്ന സ​​മ്മേ​​ള​​ന​​ത്തി​​ല്‍ പാ​​ലാ മു​​നി​​സി​​പ്പ​​ല്‍ ചെ​​യ​​ര്‍​മാ​​ന്‍ ആ​​ന്‍റോ ജോ​​സ് പ​​ടി​​ഞ്ഞാ​​റേ​​ക്ക​​ര സ​​മ്മാ​​ന​​ദാ​​നം നി​​ര്‍​വ​​ഹി​​ക്കും.