റോ​സ് മ​രി​യ ജോ​ഷി​യെ അ​നു​മോ​ദി​ച്ചു
Friday, October 7, 2022 10:17 PM IST
ചേ​ര്‍​പ്പു​ങ്ക​ല്‍: ജീ​വി​ത വി​ജ​യ​ത്തി​ന് ല​ക്ഷ്യ​ബോ​ധ​മു​ള്ള​വ​രാ​യി മു​ന്നോ​ട്ട് നീ​ങ്ങു​വാ​ന്‍ വി​ദ്യാ​ര്‍​ഥി സ​മൂ​ഹം ത​യാ​റാ​ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​പി.​കെ. ജ​യ​ശ്രീ. ഗു​ജ​റാ​ത്തി​ല്‍ ന​ട​ന്ന ദേ​ശീ​യ ഗെ​യിം​സി​ല്‍ റോ​വിം​ഗ് മ​ത്സ​ര​ത്തി​ല്‍ കോ​ക്സ്ല​സ് ഫോ​റി​ലും കോ​ക്സ്ല​സ് എ​ട്ടി​ലും സ്വ​ര്‍​ണ​മെ​ഡ​ല്‍ നേ​ടി​യ റോ​സ് മ​രി​യ ജോ​ഷി താ​ന്നി​ക്ക​ക്കു​ന്നേ​ലി​ന് മാ​തൃ​വി​ദ്യാ​ല​യ​മാ​യ ചേ​ര്‍​പ്പു​ങ്ക​ല്‍ ഹോ​ളി​ക്രോ​സ് ഹ​യ​ര്‍​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ല്‍ ന​ല്‍​കി​യ അ​നു​മോ​ദ​ന​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു ജി​ല്ലാ ക​ള​ക്ട​ര്‍.
കേ​ര​ള​ത്തി​ന്റെ അ​ഭി​മാ​ന​മാ​യി മാ​റി​യ റോ​സ് മ​രി​യ ജോ​ഷി​യെ ജി​ല്ലാ ക​ള​ക്ട​ര്‍ പ്ര​ത്യേ​കം അ​ഭി​ന​ന്ദി​ച്ചു. ഇ​തി​ന് മു​മ്പ് ന​ട​ന്ന ഏ​ഷ്യ​ന്‍ വെ​ര്‍​ച്വ​ല്‍ മീ​റ്റി​ല്‍ ഗോ​ള്‍​ഡ് മെ​ഡ​ല്‍ നേ​ടി​യ റോ​സ് മ​രി​യ​യെ ചേ​ര്‍​പ്പു​ങ്ക​ല്‍ പൗ​രാ​വ​ലി നേ​ര​ത്തെ അ​നു​മോ​ദി​ച്ചി​രു​ന്നു.
യോ​ഗ​ത്തി​ല്‍ സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​ജോ​സ​ഫ് പാ​നാ​മ്പു​ഴ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ജോ​സ്മോ​ന്‍ മു​ണ്ട​യ്ക്ക​ല്‍, കി​ട​ങ്ങൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബോ​ബി മാ​ത്യു, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ പ്ര​ഫ.​ഡോ. മേ​ഴ്സി ജോ​ണ്‍, ജോ​സി പൊ​യ്ക​യി​ല്‍, കൊ​ഴു​വ​നാ​ല്‍ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി. ​രാ​ജേ​ഷ്, പ​ഞ്ചാ​യ​ത്ത് അം​ഗം ആ​ലീ​സ് ജോ​യി മ​റ്റ​ത്തി​ല്‍, ഫാ. ​സോ​മി കു​റ്റി​യാ​നി​യി​ല്‍, പി​ടി​എ പ്ര​സി​ഡ​ന്‍റ് റ്റെ​ഡി ജോ​ര്‍​ജ്, സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​ബെ​ല്ലാ ജോ​സ​ഫ്, ഹെ​ഡ്മാ​സ്റ്റ​ര്‍ ജോ​ജി തോ​മ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.