കുറവിലങ്ങാട്: വയോജനങ്ങള്‍ക്ക് വൃദ്ധമന്ദിരങ്ങള്‍ അഭയ കേന്ദ്രമാകുന്ന ഈ കാലഘട്ടത്തില്‍ അവരെ ചേര്‍ത്ത് നിര്‍ത്തുവാനും അംഗീകരിക്കുവാനും തയാറാകണമെന്ന് മോന്‍സ് ജോസഫ് എംഎല്‍എ. പഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ പഞ്ചായത്തുതല വയോജന ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു എംഎല്‍എ. മധുരം പങ്കുവച്ചായിരുന്നു എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചത്. പൊന്നാട അണിയിച്ച് വയോജനങ്ങളെ ആദരിക്കുകയും ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അല്‍ഫോന്‍സാ ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ പി.സി. കുര്യന്, കൊച്ചുറാണി സെബാസ്റ്റ്യന്‍, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷരായ സന്ധ്യ സജികുമാര്‍, എം.എന്‍. രമേശന്, ടെസി സജീവ്, വിനു കുര്യന്, ഡാര്‍ളി ജോജി, ഇ.കെ കമലാസനന്, ജോയിസ് അലക്സ്, ലതികാ സാജു, രമാ രാജു, ബിജു ജോസഫ്, ബേബി തൊണ്ടാംകുഴി, എം.എം ജോസഫ്, സിഡിഎസ് ചെയര്‍പേഴ്സണ്‍ ബീനാ തമ്പി, റോട്ടറി ഇന്റര്‍നാഷണല്‍ ഭാരവാഹികളായ ജോസ് കുര്യന്, തോമസ് തെക്കുംവേലില്‍, ഡോ. ടി.ടി. മൈക്കിള്‍, അസിസ്റ്റന്റ് സെക്രട്ടറി കെ.ആര്. സാവിത്രി എന്നിവര്‍ പ്രസംഗിച്ചു. പകല്‍ വീട്ടിലേക്ക് അനുവദിച്ച ടെലിവിഷന്‍ പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി വാര്‍ഡംഗം വിനു കുര്യന്, ജോണി ആറുതൊട്ടി, ജോര്‍ജ് നിരപ്പേല്‍, മാത്യു തോട്ടുപുറം, എല്‍സമ്മ അനില്‍ എന്നിവര്‍ക്ക് കൈമാറി. വയോജനങ്ങളുടെ കലാപാരിപാടികള്‍ ആഘോഷങ്ങള്‍ക്ക് ആവേശമേകി.