കി​ട​ങ്ങൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ്ര​ഭാ​ത ഭ​ക്ഷ​ണ​വി​ത​ര​ണം ആ​രം​ഭി​ച്ചു
Friday, October 7, 2022 10:17 PM IST
കി​ട​ങ്ങൂ​ര്‍: കി​ട​ങ്ങൂ​ര്‍ പ​ഞ്ചാ​യ​ത്തി​ന്‍റെ വാ​ര്‍​ഷി​ക പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി സ​ര്‍​ക്കാ​ര്‍ സ്‌​കൂ​ളു​ക​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ്ര​ഭാ​ത ഭ​ക്ഷ​ണ വി​ത​ര​ണം ആ​രം​ഭി​ച്ചു. കി​ട​ങ്ങൂ​ര്‍ എ​ല്‍​പി​ബി സ്‌​കൂ​ള്‍, പി​റ​യാ​ര്‍ എ​ല്‍​പി​ബി സ്‌​കൂ​ള്‍, കി​ട​ങ്ങൂ​ര്‍ സൗ​ത്ത് എ​ല്‍​പി​ജി സ്‌​കൂ​ള്‍, ചെ​മ്പി​ളാ​വ് ഗ​വ. യു​പി സ്‌​കൂ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ കു​ട്ടി​ക​ള്‍​ക്കാ​ണ് ഇ​തി​ന്‍റെ പ്ര​യോ​ജ​നം ല​ഭി​ക്കു​ക. വാ​ര്‍​ഷി​ക പ​ദ്ധ​തി​യി​ല്‍ ആ​റ് ല​ക്ഷം രൂ​പ​യാ​ണ് പ​ഞ്ചാ​യ​ത്ത് ഇ​തി​നാ​യി അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. ആ​ഴ്ച​യി​ല്‍ അ​ഞ്ച് ദി​വ​സ​വും വി​വി​ധ​യി​നം ഭ​ക്ഷ​ണ​മാ​ണ് ഇ​തി​നാ​യി തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​ത്. പ്ര​ഭാ​ത ഭ​ക്ഷ​ണ വി​ത​ര​ണ പ​ഞ്ചാ​യ​ത്ത്ത​ല ഉ​ദ്ഘാ​ട​നം പി​റ​യാ​ര്‍ ഗ​വ. എ​ൽ​പി സ്‌​കൂ​ളി​ല്‍ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഹേ​മ രാ​ജു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ കൂ​ടി​യ യോ​ഗ​ത്തി​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബോ​ബി മാ​ത്യു നി​ര്‍​വ​ഹി​ച്ചു.