പള്ളി​ക്ക​ത്തോ​ട്ടിലെ സബ് ട്രഷറി മാറ്റാനുള്ള നീക്കം: സർവകക്ഷിയോഗം അപലപിച്ചു
Friday, October 7, 2022 10:16 PM IST
പ​ള്ളി​​ക്ക​​ത്തോ​​ട്: പ​ള്ളി​​ക്ക​​ത്തോ​​ട് ടൗ​​ണി​​ല്‍ പ്ര​​വ​​ര്‍​ത്തി​​ച്ചു​കൊ​​ണ്ടി​​രി​​ക്കു​​ന്ന സ​​ബ്ട്ര​​ഷ​​റി അ​​വി​​ടെ​നി​​ന്നു മാ​​റ്റി മ​​റ്റൊ​​രു പ്ര​​ദേ​​ശ​​ത്ത് സ്ഥാ​​പി​​ക്കാ​​നു​​ള്ള നീ​​ക്ക​​ത്തെ പ​​ള്ളി​​ക്ക​​ത്തോ​​ട് പ​​ഞ്ചാ​​യ​​ത്തി​​ല്‍കൂ​​ടി​​യ സ​​ര്‍​വ​​ക​​ക്ഷി​​യോ​​ഗം അ​​പ​​ല​​പി​​ച്ചു.
ക​​ക്ഷി രാ​ഷ്‌​ട്രീ​യ​​ത്തി​​ന​​തീ​​ത​​മാ​​യി ഇ​​ക്കാ​​ര്യ​​ത്തി​​ല്‍ എ​​ല്ലാ​​വ​​രും ഒ​​ന്നി​​ച്ച​​ണി​​ചേ​​ര​​ണ​​മെ​​ന്ന് പ്ര​​സി​​ഡ​​ന്‍റ് ആ​​ശാ ഗി​​രീ​​ഷ് ആ​​ഹ്വ​​നം ചെ​​യ്തു. യോ​​ഗ​​ത്തി​​ല്‍ പ​​ങ്കെ​​ടു​​ത്ത ബ്ലോ​​ക്ക് വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് എ​​ല്ലാ​വി​​ധ പി​​ന്തു​​ണ​​യും അ​​റി​​യി​​ച്ചു. പ​​ഞ്ചാ​​യ​​ത്തി​​ലെ​​യും അ​​യ​​ല്‍ പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ലെ​​യും ജ​​ന​​ങ്ങ​​ള്‍​ക്കും ക​​ച്ച​​വ​​ട സ്ഥാ​​പ​​ന​​ങ്ങ​​ള്‍​ക്കും ഏ​​റെ പ്ര​​യോ​​ജ​​നം കി​​ട്ടി​​ക്കൊ​​ണ്ടി​​രി​​ക്കു​​ന്ന സ്ഥാ​​പ​​ന​​മെ​​ന്ന നി​​ല​​യി​​ല്‍ ട്ര​​ഷ​​റി സ്ഥാ​​പ​​നം മാ​​റ്റാ​​നു​​ള്ള ഏ​​തു ശ്ര​​മ​​ത്തെ​​യും ചെ​​റു​​ക്കു​​മെ​​ന്നും പ്ര​​സി​​ഡ​ന്‍റ് അ​​റി​​യി​​ച്ചു.​
പ​​ഞ്ചാ​​യ​​ത്ത് പ​​ള്ളി​​ക്ക​​ത്തോ​​ട് ഗ്രാ​​മ​​പ​​ഞ്ചാ​​യ​​ത്ത് വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് വി.​​ടി. അ​​നി​​ൽ​​കു​​മാ​​ർ, ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് ജോ​​മോ​​ൾ മാ​​ത്യു, സ്റ്റാ​​ൻ​​ഡിം​​ഗ് ക​​മ്മി​​റ്റി ചെ​​യ​​ർ​​മാ​​ന്മാ​​രാ​​യ സ​​നു ശ​​ങ്ക​​ർ, അ​​ശ്വ​​തി സ​​തീ​​ഷ്, ജെ​​സി ബെ​​ന്നി മെ​​മ്പ​​ർ​​മാ​​രാ​​യ അ​​നി​​ൽ കു​​ന്ന​​ക്കാ​​ട്ട്, ജി​​ന്‍റോ സി. ​​കാ​​ട്ടൂ​​ർ, മോ​​ളി​ മാ​​ത്യു, സ​​ന്ധ്യ​​ദേ​​വി, രാ​​ഷ്‌​​ടീ​​യ പ്ര​​തി​​നി​​ധി​​ക​​ളാ​​യ ആ​​ദ​​ർ​​ശ്, സി.​കെ.​​വി​​ജ​​യ​​കു​​മാ​​ർ, കൃ​​ഷ്ണ​​പി​​ള്ള, ജോ​​ജി മാ​​ത്യു, ജോ​​സ് പി. ​​ജോ​​ൺ, പ്ര​​സ​​ന്ന​​ൻ പ​​ട്ട​​രു​​മ​​ഠം വ്യാ​​പാ​​രി വ്യ​​വ​​സാ​​യി പ്ര​​തി​​നി​​ധി​​ക​​ളാ​​യ എ​​സ്. രാ​​ജീ​​വ്‌, സ​​ജി ആ​​ക്കി​​മാ​​ട്ടേ​​ൽ തു​​ട​​ങ്ങി​​യ​​വ​​ർ പ​​ങ്കെ​​ടു​​ത്തു.