അ​റ്റ​കു​റ്റ​പ്പ​ണി: കാ​ഞ്ഞി​ര​പ്പ​ള്ളി ബ​സ് സ്റ്റാ​ൻ​ഡ് അ​ട​ച്ചി​ടും
Friday, October 7, 2022 10:16 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: അ​റ്റ​കു​റ്റ​പ്പ​ണി​ക​ളു​ടെ ഭാ​ഗ​മാ​യി കാ​ഞ്ഞി​ര​പ്പ​ള്ളി ബ​സ് സ്റ്റാ​ന്‍​ഡ് 11 മു​ത​ല്‍ 19 വ​രെ അ​ട​ച്ചി​ടും.

ബ​സ് സ്റ്റാ​ന്‍​ഡ് ക​വാ​ട​ത്തി​ലേ​ക്ക് ക​യ​റു​ന്ന ഭാ​ഗ​ത്തെ കു​ഴി കോ​ണ്‍​ക്രീ​റ്റ് ചെ​യ്യു​ന്ന​തി​നും മ​റ്റ് കു​ഴി​ക​ള്‍ അ​ട​യ്ക്കു​ന്ന​തി​ന്‍റെ​യും ഭാ​ഗ​മാ​യി​ട്ടാ​ണ് താ​ത്കാ​ലി​ക​മാ​യി അ​ട​ച്ചി​ടു​ന്ന​ത്.

നി​ല​വി​ല്‍ സ്റ്റാ​ന്‍​ഡി​ലേ​ക്കും പു​ത്ത​ന​ങ്ങാ​ടി ഭാ​ഗ​ത്തേ​ക്കും പ്ര​വേ​ശി​ക്കു​ന്ന​യി​ടം ത​ക​ര്‍​ന്ന് കി​ട​ക്കു​ക​യാ​ണ്. ചെ​റി​യ വാ​ഹ​ന​ങ്ങ​ള്‍ ക​യ​റി​യി​റ​ങ്ങു​മ്പോ​ള്‍ അ​ടി ഇ​ടി​ക്കു​ന്ന നി​ല​യി​ലാ​ണ് കു​ഴി.
ഇ​രു ച​ക്ര​വാ​ഹ​ന​ങ്ങ​ള്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​വു​മു​ണ്ടാ​യി​രു​ന്നു. ആ​റ് മീ​റ്റ​ര്‍ നീ​ള​ത്തി​ലും അ​ഞ്ച് മീ​റ്റ​ര്‍ വീ​തി​യി​ലു​മാ​ണ് കോ​ണ്‍​ക്രീ​റ്റ് ചെ​യ്യു​ന്ന​തെ​ന്ന് വാ​ര്‍​ഡം​ഗം ബി​ജു പ​ത്യാ​ല പ​റ​ഞ്ഞു. അ​ട​ച്ചി​ടു​ന്ന​തോ​ടെ ബ​സ് സ്റ്റാ​ന്‍​ഡി​ന് വെ​ളി​യി​ല്‍ ബ​സ് നി​റു​ത്തി വേ​ണം യാ​ത്ര​ക്കാ​രെ ക​യ​റ്റാ​നും ഇ​റ​ക്കാ​നും.