സാ​​ങ്കേ​​തി​​ക വി​​ദ്യാ​​ധി​​ഷ്ഠി​​ത കൃ​​ഷി പ​​ദ്ധ​​തി: സം​​സ്ഥാ​​ന​​ത​​ല ഉ​​ദ്ഘാ​​ട​​നം നാ​​ലി​​ന്
Friday, October 7, 2022 1:49 AM IST
പ​​ള്ളി​​ക്ക​​ത്തോ​​ട്: സ​​ഹ​​ക​​ര​​ണ മേ​​ഖ​​ല​​യി​​ലെ സാ​​ങ്കേ​​തി​​ക വി​​ദ്യാ​​ധി​​ഷ്ഠി​​ത കൃ​​ഷി പ​​ദ്ധ​​തി​​യു​​ടെ സം​​സ്ഥാ​​ന​​ത​​ല ഉ​​ദ്ഘാ​​ട​​നം നാ​​ലി​​നു ന​​ട​​ക്കും. വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന് ആ​​നി​​ക്കാ​​ട് റീ​​ജ​​ണ​​ല്‍ ഫാ​​ര്‍മേ​​ഴ്‌​​സ് സ​​ര്‍വീ​​സ് സ​​ഹ​​ക​​ര​​ണ ബാ​​ങ്ക് അ​​ങ്ക​​ണ​​ത്തി​​ല്‍ മ​​ന്ത്രി വി.​​എ​​ന്‍. വാ​​സ​​വ​​ന്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. ചീ​​ഫ് വി​​പ്പ് ഡോ. ​​എ​​ന്‍. ജ​​യ​​രാ​​ജ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും.

ജി​​ല്ലാ ക​​ള​​ക്‌​​ട​​ര്‍ പി.​​കെ. ജ​​യ​​ശ്രീ, സം​​സ്ഥാ​​ന സ​​ഹ​​ക​​ര​​ണ യൂ​​ണി​​യ​​ന്‍ ഡ​​യ​​റ​​ക്ട​​ര്‍ കെ.​​എം. രാ​​ധാ​​കൃ​​ഷ്ണ​​ന്‍, സം​​സ്ഥാ​​ന ആ​​സൂ​​ത്ര​​ണ ബോ​​ര്‍ഡ് കാ​​ര്‍ഷി​​ക സ​​ഹ​​ക​​ര​​ണ വി​​ഭാ​​ഗം മേ​​ധാ​​വി എ​​സ്.​​എ​​സ്. നാ​​ഗേ​​ഷ്, സ​​ഹ​​ക​​ര​​ണ സം​​ഘം ര​​ജി​​സ്ട്രാ​​ര്‍ അ​​ല​​ക്‌​​സ് വ​​ര്‍ഗീ​​സ്, ഫി​​ലി​​പ്പ് കു​​ഴി​​കു​​ളം, ടി.​​എ​​ന്‍. ഗീ​​രീ​​ഷ്‌​​കു​​മാ​​ര്‍, മ​​റി​​യാ​​മ്മ ഏ​​ബ്ര​​ഹാം, ആ​​ശാ ഗി​​രീ​​ഷ്, കെ. ​​ജ​​യ​​കൃ​​ഷ്ണ​​ന്‍ എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ക്കും.