വെ​ച്ചൂ​ർ സ്രാ​മ്പി​മ​റ്റ​ത്ത് താ​ത്കാ​ലി​ക പാ​ലം നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്നു
Friday, October 7, 2022 1:45 AM IST
വെ​ച്ചൂ​ർ: ത​ക​ർ​ന്ന താ​ത്കാ​ലി​ക പാ​ലം പു​ന​ർ നി​ർ​മി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്നു. വെ​ച്ചൂ​ർ സ്രാ​മ്പി​മ​റ്റ​ത്ത് കെ​വി ക​നാ​ലി​നു കു​റു​കെ നാ​ട്ടു​കാ​ർ നി​ർ​മി​ച്ചി​രു​ന്ന താ​ത്കാ​ലി​ക പാ​ല​ത്തി​ൽ ലോ​ഡു​മാ​യി ക​യ​റി​യ ടി​പ്പ​ർ ലോ​റി തോ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞ അ​പ​ക​ട​ത്തി​ൽ ടി​പ്പ​ർ ലോ​റി ഡ്രൈ​വ​ർ മ​ര​ണ​പ്പെ​ട്ടി​രു​ന്നു. പാ​ലം ത​ക​ർ​ന്ന​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ഗ​താ​ഗ​ത​വും വ​ഴി​മു​ട്ടി. തെ​ങ്ങി​ൻ ത​ടി​ക​ൾ നി​ര​ത്തി മീ​തെ പൂ​ഴി​മ​ണ്ണി​ട്ടു നി​ര​ത്തി​യാ​ണ് പാ​ലം തീ​ർ​ത്തി​രു​ന്ന​ത്.

ജ​ന​ങ്ങ​ളു​ടെ ഗ​താ​ഗ​ത സൗ​ക​ര്യം പു​നഃ​സ്ഥാ​പി​ക്കാ​ൻ പ​ഞ്ചാ​യ​ത്തി​ന്‍റെ ധ​ന​സ​ഹാ​യ​വും പ്ര​ദേ​ശ​വാ​സി​ക​ൾ സ്വ​രൂ​പി​ച്ച പ​ണ​വും വി​നി​യോ​ഗി​ച്ചാ​ണ് ഇ​രു​മ്പു കേ​ഡ​റു​ക​ൾ ഉ​പ​യോ​ഗി​ച്ചു കൂ​ടു​ത​ൽ ഉ​റ​പ്പു​ള്ള പാ​ലം നി​ർ​മി​ക്കു​ന്ന​ത്.

വെ​ച്ചൂ​ർ മ​റ്റം നി​വാ​സി​ക​ൾ​ക്ക് പു​റം​ലോ​ക​വു​മാ​യി ബ​ന്ധ​പ്പെ​ടാ​നു​ള്ള എ​ളു​പ്പ​മാ​ർ​ഗ​മാ​ണി പാ​ലം. 1500 ഏ​ക്ക​ർ നെ​ൽ​പാ​ട​ശേ​ഖ​ര​ത്തി​ലേ​ക്ക് ക​ർ​ഷ​ക​ർ വി​ത്തും വ​ള​വും കൊ​ണ്ടു​പോ​കു​ന്ന​തും കൊ​യ്ത്ത് ക​ഴി​ഞ്ഞ് നെ​ല്ല് പു​റ​ത്തെ​ത്തി​ക്കു​ന്ന​തി​നും ഈ ​പാ​ല​മാ​ണ് ഉ​പ​കാ​ര​പ്പെ​ട്ടി​രു​ന്ന​ത്.

ഇ​വി​ടെ ഗ​താ​ഗ​ത​യോ​ഗ്യ​മാ​യ കോ​ൺ​ക്രീ​റ്റ് പാ​ലം നി​ർ​മി​ക്ക​ണ​മെ​ന്നു ജ​ന​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ടു വ​രി​ക​യാ​യി​രു​ന്നു. പാ​ലം നി​ർ​മി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ധി​കൃ​ത​ർ പ​ല​ത​വ​ണ സ്ഥ​ല പ​രി​­ശോ​ധ​ന​യ​ട​ക്കം ന​ട​ത്തി​യെ​ങ്കി​ലും തു​ട​ർ​ന​ട​പ​ടി​യു​ണ്ടാ​യി​ല്ല.

ഗ​താ​ഗ​ത യോ​ഗ്യ​മാ​യ പാ​ലം നി​ർ​മി​ക്കു​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ൾ ഉ​റ​പ്പു​ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ന്നു നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു. പ്ര​ദേ​ശ​വാ​സി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു വ​രു​ന്ന താ​ത്കാ​ലി​ക പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ പു​രോ​ഗ​തി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ. ഷൈ​ല കു​മാ​ർ, വാ​ർ​ഡ്‌ മെം​ബ​ർ ബി​ന്ദു രാ​ജു എ​ന്നി​വ​ർ വി​ല​യി​രു​ത്തി.