വെ​ച്ചൂ​രി​നെ സ​മ്പൂ​ര്‍ണ ര​ക്ത സാ​ക്ഷ​ര​ത ഗ്രാ​മ​മാ​ക്കു​ന്നു
Friday, October 7, 2022 1:45 AM IST
വെ​ച്ചൂ​ര്‍: വെ​ച്ചൂ​ര്‍ പ​ഞ്ചാ​യ​ത്തി​നെ സ​മ്പൂ​ര്‍ണ ര​ക്ത​സാ​ക്ഷ​ര​ത ഗ്രാ​മ​മാ​ക്കി മാ​റ്റാ​നു​ള്ള പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് തു​ട​ക്ക​മാ​യി. പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ന്‍ വാ​ര്‍ഡു​ക​ളി​ലും പ​തി​നെ​ട്ടി​നും അ​റു​പ​തി​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള എ​ല്ലാ​വ​രു​ടെ​യും ര​ക്ത ഗ്രൂ​പ്പ് നി​ര്‍ണ​യി​ച്ചു വെ​ച്ചൂ​രി​നെ സ​മ്പൂ​ര്‍ണ ര​ക്ത സാ​ക്ഷ​ര​ത ഗ്രാ​മ​മാ​ക്കി മാ​റ്റു​ക​യാ​ണ് പ​ഞ്ചാ​യ​ത്തി​ന്‍റെ ല​ക്ഷ്യം.

പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം വെ​ച്ചൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ആ​ര്‍. ഷൈ​ല​കു​മാ​ര്‍ നി​ര്‍വ​ഹി​ച്ചു. 11-ാം വാ​ര്‍ഡി​ല്‍ ച​ക്കം​ഞ്ചേ​രി​ല്‍ ഗോ​പാ​ല​കൃ​ഷ്ണ​ന്‍ നാ​യ​രു​ടെ വീ​ട്ടി​ലെ​ത്തി​യ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ര്‍ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കു​ടും​ബ​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ചു പ​ദ്ധ​തി​ക്കു തു​ട​ക്കം​കു​റി​ച്ചു. ര​ക്ത​ഗ്രൂ​പ്പ് നി​ര്‍ണ​യി​ക്കു​ന്ന​തി​നോ​ടൊ​പ്പം ത​ന്നെ ജീ​വി​ത ശൈ​ലി രോ​ഗ നി​ര്‍ണ​യ​വും ന​ട​ത്തി രോ​ഗ​പ്ര​തി​രോ​ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്കും പ​ഞ്ചാ​യ​ത്ത് നേ​തൃ​ത്വം ന​ല്‍കും. വെ​ച്ചൂ​ര്‍ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ന്‍സി ജോ​സ​ഫ് ച​ട​ങ്ങി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ സ്ഥി​രം സ​മി​തി ചെ​യ​ര്‍മാ​ന്‍ പി.​കെ. മ​ണി​ലാ​ല്‍, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ബി​ന്ദു രാ​ജു, ആ​ന്‍സി ത​ങ്ക​ച്ച​ന്‍, മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​കെ.​ബി. ഷാ​ഹു​ല്‍, ആ​രോ​ഗ്യ​വ​കു​പ്പ് ജീ​വ​ന​ക്കാ​ര്‍, ആ​ശാ പ്ര​വ​ര്‍ത്ത​ക​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.