തി​രു​ന​ക്ക​ര ഷോ​പ്പിം​ഗ് കോം​പ്ല​ക്സ് പൊ​ളി​ക്ക​ൽ അ​ടു​ത്ത​യാ​ഴ്ച
Wednesday, October 5, 2022 11:20 PM IST
കോ​ട്ട​യം: തി​രു​ന​ക്ക​ര ഷോ​പ്പിം​ഗ് കോം​പ്ല​ക്സ് അ​ടു​ത്ത​യാ​ഴ്ച പൊ​ളി​ച്ചേ​ക്കും. ഇ​തി​നാ​യി എ​ന്‍ജി​നി​യ​റിം​ഗ് വി​ഭാ​ഗ​ത്തി​ന്‍റെ സ​ര്‍വേ റി​പ്പോ​ര്‍ട്ട് ത​യാറാ​യി. അ​ടു​ത്ത കൗ​ണ്‍സി​ലി​ല്‍ റി​പ്പോ​ര്‍ട്ടി​ന് അം​ഗീ​കാ​രം ല​ഭി​ച്ചാ​ല്‍ ഉ​ട​ന്‍ ടെ​ന്‍ഡ​ര്‍ ന​ട​പ​ടി​ക​ളി​ലേ​ക്കു ക​ട​ക്കും.

ക​ഴി​ഞ്ഞ ജൂ​ലൈ​യി​ല്‍ 12 ല​ക്ഷം രൂ​പ​യു​ടെ സ​ര്‍വേ റി​പ്പോ​ര്‍ട്ടു ത​യാ​റാ​ക്കി​യി​രു​ന്നു. എ​ന്നാ​ല്‍, അ​ത് അ​പൂ​ര്‍ണ​മാ​ണെ​ന്നാ​രോ​പി​ച്ചു പ്ര​തി​ഷേ​ധം ഉ​യ​ര്‍ന്ന​തോ​ടെ കൗ​ണ്‍സി​ല്‍ റി​പ്പോ​ര്‍ട്ട് ത​ള്ളി​യി​രു​ന്നു.

ന​ഗ​ര​സ​ഭ​യു​ടെ നാ​ഗ​മ്പ​ട​ത്തെ കെ​ട്ടി​ട​ത്തി​ലേ​ക്കു മാ​റാ​ന്‍ ത​യാ​റാ​ണെ​ന്ന് എ​ട്ടു വ്യാ​പാ​രി​ക​ള്‍ ക​ത്തു ന​ല്‍കി​യി​ട്ടു​ണ്ട്. ഇ​ക്കാ​ര്യം ആ​റി​നു ചേ​രു​ന്ന ഫി​നാ​ന്‍സ് ക​മ്മി​റ്റി​യി​ല്‍ ച​ര്‍ച്ച ചെ​യ്ത് അം​ഗീ​കാ​രം ന​ല്‍കും. ഏ​ഴി​നാ​ണ് അ​ടു​ത്ത കൗ​ണ്‍സി​ല്‍ യോ​ഗം ചേ​രു​ന്ന​ത്.

മ​ള്‍ട്ടി​പ്ല​ക്‌​സ് തി​യ​റ്റ​റും അ​ണ്ട​ര്‍ ഗ്രൗ​ണ്ട് പാ​ര്‍ക്കിം​ഗ് സൗ​ക​ര്യ​വു​മു​ള്ള എ​ട്ടു​നി​ല കെ​ട്ടി​ട​മാ​ണ് തി​രു​ന​ക്ക​ര​യി​ല്‍ വി​ഭാ​വ​നം ചെ​യ്യു​ന്ന​ത്.

പൂ​ര്‍ണ​മാ​യി സോ​ളാ​ര്‍ എ​ന​ര്‍ജി​യി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന​താ​യി​രി​ക്കും കെ​ട്ടി​ടം. മു​ക​ളി​ല്‍ സോ​ളാ​ര്‍ പാ​ന​ലു​ക​ള്‍ സ്ഥാ​പി​ക്കും. താ​ഴെ ബ​സ്‌​ബേയും ഷോ​പ്പിം​ഗ് കോം​പ്ല​ക്‌​സു​മാ​ണ് നി​ര്‍മി​ക്കു​ന്ന​ത്.
ബാ​ങ്ക് വാ​യ്പ​യി​ലൂ​ടെ തു​ക ക​ണ്ടെ​ത്താ​നാ​ണു ന​ഗ​ര​സ​ഭാ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. വി​ശ​ദ​മാ​യി പ​ദ്ധ​തി റി​പ്പോ​ര്‍ട്ട് ത​യാ​റാ​ക്കാ​ന്‍ 75 ല​ക്ഷം രൂ​പ നേ​ര​ത്തെ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.