ചങ്ങനാശേരി: ചങ്ങനാശേരി മര്‍ച്ചന്റ്സ് അസോസിയേഷന് സ്നേഹദര്‍പ്പണം സംഘടിപ്പിച്ചു. ജോബ് മൈക്കിള്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.
കെസി പാലം ഉയര്ത്തിനിര്മിക്കുന്നതിന് 43 കോടി, മുന്‍സിപ്പല്‍ സ്റ്റേഡിയത്തിന് അഞ്ച് കോടി തുടങ്ങിയ പദ്ധതികള്‍ക്കു ഭരണാനുമതി ലഭിച്ചിട്ടുണ്ട്. ഈ പദ്ധതികള്‍ പൂര്‍ത്തിയാകുന്നതോടെ മാര്‍ക്കറ്റിന്റെ മുഖച്ഛായ മാറുമെന്ന് എംഎല്‍എ പറഞ്ഞു.
പ്രസിഡന്റ് ബിജു ആന്റണി കയ്യാലപറമ്പില്‍ അധ്യക്ഷത വഹിച്ചു. സ്നേഹ പ്രഭ പുരസ്കാരത്തിനു തെരഞ്ഞെടുക്കപ്പെട്ട ഡോ. സ്കറിയാ സക്കറിയായ്ക്കു വേണ്ടി സിറിയക് കൂട്ടംപേരൂരും സ്നേഹ ദീപ്തി പുരസ്കാരത്തിന് അര്‍ഹത നേടിയ വാഴൂരിലെ പുണ്യം ട്രസ്റ്റിനും എംഎല്‍എ അവാര്‍ഡുകള്‍ സമ്മാനിച്ചു.
നഗരസഭ ചെയര്‍പേഴ്സണ്‍ സന്ധ്യാ മനോജ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് എം.കെ. തോമസുകുട്ടി വിവിധ അവാര്‍ഡുകള്‍ വിതരണം ചെയ്തു. മികച്ച ബിസിനസ് പ്രതിഭകളായി തെരഞ്ഞെടുത്ത സണ്ണി ഇടിമണ്ണിക്കല്‍, മുഹമ്മദ് ഫുവാദ്, അഹല്യ മധു, മികച്ച കായിക പ്രതിഭയായി തെരഞ്ഞെടുത്ത സുരേഷ് കുമാര്‍ എന്നിവരെ ആദരിച്ചു.
വിദ്യാഭ്യാസ അവാര്‍ഡുകള്‍ മെഡിക്കല്‍ കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. ജോസ് ജോസഫ് വിതരണം ചെയ്തു. സോണ്‍ കണ്‍വീനര്‍ സിസി മാത്യുസില്‍നിന്ന് എൻഡോവുമെന്റുകള്‍ പ്രസിഡന്റ് ഏറ്റുവാങ്ങി.
ഗിരീഷ് കോനാട്ട്, സാംസണ് എം. വലിയപറമ്പില്‍, ജിന്റു കുര്യന്, റൗഫ് റഹിം, ടോമിച്ചന് അയ്യരുകുളങ്ങര, ആര്. ബാലകൃഷ്ണ കമ്മത്ത്, കുഞ്ഞുമോന് തൂമ്പുങ്കൽ മുഹമ്മദ് നവാസ്, ബാബു ആലപ്പുറത്തുകാട്ടില്‍, ഇഖ്ബാല്‍ തിരുവതാംകോട്ടില്, അമല്‍ ആന്റണി, ഡാനി തോമസ്, സുധീഷ് എസ്. നായര്‍, സിബിച്ചന് പുതുപറമ്പില്‍, തോമസ് സെബാസ്റ്റ്യന്‍, അനില്‍ കൂട്ടുമ്മേല്‍, റോയി കടവില്‍, പിന്റോ ആന്റണി എന്നിവര്‍ പ്രസംഗിച്ചു.