ദ​ക്ഷി​ണമൂ​കാം​ബി​യി​ല്‍ ഇ​ന്ന് പൂ​ജ വ​യ്ക്കും
Sunday, October 2, 2022 1:32 AM IST
പ​ന​ച്ചി​ക്കാ​ട്: ദ​ക്ഷി​ണമൂ​കാം​ബി​യി​ല്‍ ഇ​ന്ന് പൂ​ജ വ​യ്ക്കും. വൈ​കി​ട്ട് 5.30ന് ​വി​ശി​ഷ്ഠ ഗ്ര​ന്ഥ​ങ്ങ​ളും, പാ​ഠ​പു​സ്ത​ക​ങ്ങ​ളും വ​ഹി​ച്ചു​ള്ള ഘോ​ഷ​യാ​ത്ര കു​ഴി​മ​റ്റം ഉ​മാ​മ​ഹേ​ശ്വ​ര ക്ഷേ​ത്രം, ചോ​ഴി​യ​ക്കാ​ട് ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്രം, വി​വേ​കാ​ന​ന്ദ പ​ബ്ലി​ക് സ്‌​കൂ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍നി​ന്നും പു​റ​പ്പെ​ട്ട് പ​രു​ത്തും​പാ​റ ക​വ​ല​യി​ല്‍ എ​ത്തി​ച്ചേ​രും.

തു​ട​ര്‍ന്ന് വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ സ്വീ​ക​ര​ണ​ങ്ങ​ള്‍ ഏ​റ്റു​വാ​ങ്ങി 6.15ന് ​ക്ഷേ​ത്രാ​ങ്ക​ണ​ത്തി​ല്‍ എ​ത്തി​ച്ചേ​രു​ന്ന​തും സ​ര​സ്വ​തി സ​ന്നി​ധി​യി​ല്‍ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ മ​ണ്ഡ​പ​ത്തി​ല്‍ പൂ​ജ വ​യ്ക്കു​ം. 8.30ന്, ​ക​ലാ​മ​ണ്ഡ​ലം പ​ള്ളം മാ​ധ​വ​ന്‍ സ്മ​ര​ണാ​ര്‍ഥം പ​ന​ച്ചി​ക്കാ​ട് ദേ​വ​സ്വം ന​ല്‍കു​ന്ന സം​ഗീ​ത സ​ര​സ്വ​തി പു​ര​സ്‌​കാ​രം ക​ഥ​ക​ളി സം​ഗീ​ത​ജ്ഞ​ന്‍ ക​ലാ​നി​ല​യം രാ​ജീ​വ​ന് തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ എം​എ​ല്‍എ ന​ല്‍കി ആ​ദ​രി​ക്കും. തു​ട​ര്‍ന്ന് ദേ​ശീ​യ സം​ഗീ​ത നൃ​ത്തോ​ത്സ​വ​ത്തി​ല്‍ മേ​ജ​ര്‍സെ​റ്റ് ക​ഥ​ക​ളി അ​ര​ങ്ങേ​റും. ക​ഥ-​ ന​ള​ച​രി​തം മൂ​ന്നാം ദി​വ​സം.