മു​​​തി​​​ര്‍ന്ന വോ​​​ട്ട​​​ര്‍മാ​​​രെ ആ​​​ദ​​​രി​​​ച്ചു
Sunday, October 2, 2022 1:31 AM IST
പു​​​തു​​​പ്പ​​​ള്ളി: വ​​​യോ​​​ജ​​​ന​​​ദി​​​ന​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു പു​​​തു​​​പ്പ​​​ള്ളി നി​​​യോ​​​ജ​​​ക​​​മ​​​ണ്ഡ​​​ല​​​ത്തി​​​ലെ മു​​​തി​​​ര്‍ന്ന വോ​​​ട്ട​​​റാ​​​യ കാ​​​ഞ്ഞി​​​ര​​​ത്തും​​​മൂ​​​ട് ക​​​രീം​​​കു​​​റ്റി​​​മ​​​ണ്ണി​​​ല്‍ കെ.​​​എം. തോ​​​മ​​​സി​​​നെ ജി​​​ല്ലാ ക​​​ള​​​ക്ട​​​ര്‍ ഡോ. ​​​പി.​​​കെ. ജ​​​യ​​​ശ്രീ ആ​​​ദ​​​രി​​​ച്ചു. 102 വ​​​യ​​​സു​​​ള്ള കെ.​​​എം. തോ​​​മ​​​സി​​​നെ അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ വ​​​സ​​​തി​​​യി​​​ലെ​​​ത്തി​​​യാ​​​ണ് ആ​​​ദ​​​രി​​​ച്ച​​​ത്.

ച​​​ങ്ങ​​​നാ​​​ശേ​​​രി നി​​​യോ​​​ജ​​​ക​​​മ​​​ണ്ഡ​​​ല​​​ത്തി​​​ലെ മു​​​തി​​​ര്‍ന്ന വോ​​​ട്ട​​​റാ​​​യ സ​​​രോ​​​ജ​​​നി​​​യെ ഇ​​​ല​​​ക്‌​​​ഷ​​​ന്‍ ക​​​മ്മീ​​​ഷ​​​ന്‍റെ സ​​​ര്‍ട്ടി​​​ഫി​​​ക്ക​​​റ്റും പൊ​​​ന്നാ​​​ട​​​യും ന​​​ല്‍കി ഇ​​​ല​​​ക്‌​​​ഷ​​​ന്‍ ഡെ​​​പ്യൂ​​​ട്ടി ക​​​ള​​​ക്ട​​​ര്‍ ജി​​​യോ ടി. ​​​മ​​​നോ​​​ജ് ആ​​​ദ​​​രി​​​ച്ചു. ഇ​​​ല​​​ക്‌​​​ഷ​​​ന്‍ ഡെ​​​പ്യൂ​​​ട്ടി ത​​​ഹ​​​സി​​​ല്‍ദാ​​​ര്‍ പി. ​​​ഫ്രാ​​​ന്‍സി​​​സ്, പാ​​​യി​​​പ്പാ​​​ട് വി​​​ല്ലേ​​​ജ് ഓ​​​ഫീ​​​സ​​​ര്‍ എം. ​​​സ​​​ബീ​​​ന, വി​​​ല്ലേ​​​ജ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ എ​​​ന്നി​​​വ​​​ര്‍ പ​​​ങ്കെ​​​ടു​​​ത്തു.

മ​​​റ്റു നി​​​യോ​​​ജ​​​ക​​​മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലു​​​ള്ള നൂ​​​റ് വ​​​യ​​​സി​​​നു മു​​​ക​​​ളി​​​ല്‍ പ്രാ​​​യ​​​മു​​​ള്ള വോ​​​ട്ട​​​ര്‍മാ​​​രെ ത​​​ഹ​​​സി​​​ല്‍ദാ​​​ര്‍മാ​​​ര്‍, വി​​​ല്ലേ​​​ജ് ഓ​​​ഫീ​​​സ​​​ര്‍മാ​​​ര്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ ചേ​​​ര്‍ന്ന് ആ​​​ദ​​​രി​​​ച്ചു.