വി​ക​സ​ന​ത്തി​നാ​യി കു​രു​ന്നീ​വേ​ലി​യും പ്ര​യാ​റും കൈ​കോ​ര്‍ക്കു​ന്നു
Sunday, October 2, 2022 1:31 AM IST
വെ​ള്ളാ​വൂ​ര്‍: കോ​ട്ട​യം, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളു​ടെ അ​തി​ര്‍ത്തി​മേ​ഖ​ല​യാ​ണ് കു​രു​ന്നീ​വേ​ലി- പ്ര​യാ​ർ ഇ​ട​യി​ലു​ള്ള പ്ര​ദേ​ശം. ര​ണ്ടു ജി​ല്ല​ക​ളി​ലെ ര​ണ്ടു നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലും ര​ണ്ടു താ​ലൂ​ക്കു​ക​ളി​ലും ര​ണ്ടു പ​ഞ്ചാ​യ​ത്തു​ക​ളി​ലും ഉ​ള്‍പ്പെ​ടു​ന്ന ഈ ​പ്ര​ദേ​ശം വി​ക​സ​ന​ത്തി​ല്‍ അ​വ​ഗ​ണി​ക്ക​പ്പെ​ടു​ക​യാ​ണ്. ഇ​തി​നു പ​രി​ഹാ​രം ക​ണ്ടെ​ത്താ​ന്‍ ഈ ​പ്ര​ദേ​ശ​ത്തു​കാ​ര്‍ സം​ഘ​ടി​ച്ച് പ്ര​യാ​ര്‍ - കു​രു​ന്നീ​വേ​ലി ക​ര്‍മ സ​മി​തി (പി.​കെ. ക​ര്‍മ​സ​മി​തി )ക്കു ​രൂ​പം കൊ​ടു​ക്കു​ന്നു.

ഇ​ന്ന് ഗാ​ന്ധി ജ​യ​ന്തി​ദി​ന​ത്തി​ല്‍ 1.5 കി​ലോ​മീ​റ്റ​ര്‍ ദൂ​ര​മു​ള്ള പ്ര​യാ​ര്‍-​കു​രു​ന്നീ​വേ​ലി റോ​ഡി​ന്‍റെ ഇ​രു വ​ശ​ങ്ങ​ളി​ലു​മു​ള്ള കാ​ട് വെ​ട്ടി​ത്തെ​ളി​ച്ച് ശു​ചീ​ക​രി​ക്കും. തു​ട​ര്‍ന്ന് ക​ര്‍മ​സ​മി​തി​യു​ടെ ഉ​ദ്ഘാ​ട​നം ന​ട​ക്കും. സ​മ്മേ​ള​ന​ത്തി​ല്‍ വെ​ള്ളാ​വൂ​ര്‍ പ​ഞ്ചാ​യ​ത്തു പ്ര​സി​ഡ​ന്‍റ് ടി.​എ​ഫ്. ശ്രീ​ജി​ത്ത്, ആ​നി​ക്കാ​ട് പ​ഞ്ചാ​യ​ത്തു പ്ര​സി​ഡ​ന്‍റ് ലി​ന്‍സി മാ​ര്‍ട്ടി​ന്‍, വെ​ള്ളാ​വൂ​ര്‍ പ​ഞ്ചാ​യ​ത്തം​ഗം ജ​യ​കു​മാ​ര്‍, ആ​നി​ക്കാ​ട് പ​ഞ്ചാ​യ​ത്തം​ഗം സു​ജ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കും.

ആ​ലോ​ച​നാ യോ​ഗ​ത്തി​ല്‍ സ​മി​തി പ്ര​സി​ഡ​ന്‍റ് സ്‌​ക​റി​യാ എ​ടൂ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രാ​ജേ​ഷ് ഇ​ളം​പു​ര​യി​ടം, രാ​ജ​ന്‍ കു​പ്പ​മ​ഠം, ശ്രീ​നാ​ഥ് ശ്രീ​നി​ല​യം, ഗോ​പ​കു​മാ​ര്‍ മേ​ക്കാം​പു​റം, ത​ങ്ക​ച്ച​ന്‍ പ​ന​ച്ച​യി​ല്‍, രാ​ജേ​ഷ് കു​ഴി​ക്കാ​ലാ​യി​ല്‍, സി​യാ​ദ് സി​ദ്ദി​ക്ക് പു​ന്ന​ശേ​രി​യി​ല്‍, പ്ര​മോ​ദ് കാ​വു​ങ്ക​മ​ല, ഗി​രീ​ഷ് നെ​ല്ലി​ക്ക​മ​ണ്ണി​ല്‍, രാ​ജേ​ഷ് ക​ല്പ​കാ​സ​ദ​നം, കു​ട്ട​പ്പാ​യി പു​ള്ളോ​ലി​ല്‍, റോ​ജി മ​ണ്ണാ​റ​ശേ​രി, ഡോ. ​ജോ​ജി മാ​ട​പ്പാ​ട്ട് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.