ഞാ​യ​റാ​ഴ്ച പ്ര​വൃ​ത്തി​ദി​നം: എ​കെ​സി​സി പ്ര​തി​ഷേ​ധി​ച്ചു
Sunday, October 2, 2022 1:30 AM IST
മു​ട്ടു​ചി​റ: ഞാ​യ​റാ​ഴ്ച​ക​ളി​ല്‍ തു​ട​ര്‍ച്ച​യാ​യി സ​ര്‍ക്കാ​ര്‍ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ലും പ്ര​വൃ​ത്തി​ദി​ന​മാ​ക്കു​ന്ന​തി​ലും എ​കെ​സി​സി മു​ട്ടു​ചി​റ മേ​ഖ​ല​യും യൂ​ണി​റ്റും പ്ര​തി​ഷേ​ധി​ച്ചു.

ഗാ​ന്ധി​ജ​യ​ന്തി ദി​ന​മാ​യ ഒ​ക്‌​ടോ​ബ​ര്‍ ര​ണ്ട് പ്ര​വൃ​ത്തി ദി​ന​മാ​ക്കാ​നു​ള്ള തീ​രു​മാ​നം അ​ടി​യ​ന്ത​ര​മാ​യി പി​ന്‍വ​ലി​ക്ക​ണ​മെ​ന്നു യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. എ​കെ​സി​സി യൂ​ണി​റ്റ് ഓ​ഫീ​സി​ല്‍ ചേ​ര്‍ന്ന പ്ര​തി​ഷേ​ധ​യോ​ഗം മേ​ഖ​ലാ ഡ​യ​റ​ക്ട​ര്‍ ഫാ. ​അ​ബ്രാ​ഹം കൊ​ല്ലി​ത്താ​ന​ത്തു​മ​ല​യി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

യോ​ഗ​ത്തി​ല്‍ മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് എം.​കെ. തോ​മ​സ് അ​രൂ​ക്കു​ഴു​പ്പി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രൂ​പ​ത സെ​ക്ര​ട്ട​റി ജോ​സ് വ​ട്ടു​കു​ളം, രൂ​പ​ത ക​മ്മി​റ്റി​യം​ഗം രാ​ജു ലൂ​ക്കോ​സ് അ​രൂ​ക്കു​ഴു​പ്പി​ല്‍, മേ​ഖ​ലാ സെ​ക്ര​ട്ട​റി രാ​ജു തോ​മ​സ് നെ​ടു​മ​റ്റം, യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് എ.​എം. മാ​ത്യു അ​രീ​ക്ക​ത്തു​ണ്ട​ത്തി​ല്‍, സ​ണ്ണി ജോ​ര്‍ജ് ക​ല​യ​ന്താ​നം, തോ​മ​സ് മാ​ത്യു പ​ന​യ്ക്ക​ല്‍, ജോ​സ് തൊ​ട്ടി​പ്പ​റ​മ്പി​ല്‍, കെ.​വി. തോ​മ​സ് കൊ​ച്ചു​പ​റ​മ്പി​ല്‍, എം.​ജെ. ചാ​ക്കോ മ​ഠ​ത്തി​ക്കു​ന്നേ​ല്‍, ബേ​ബി പ​ഴു​ക്കാ​ത്ത​റ, ജോ​ര്‍ജ് മു​തി​ര​ക്കാ​ലാ​യി​ല്‍, മാ​ത്യു ഫി​ലി​പ്പ് ക​ണി​വേ​ലി​ല്‍, കെ.​എം. ജോ​സ​ഫ് കു​ഞ്ഞാ​പ്പ​റ​മ്പി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.