ക​ളി​സ്ഥ​ലം ഉ​ദ്ഘാ​ട​നം ഇ​ന്ന്
Sunday, October 2, 2022 1:29 AM IST
ക​ടു​ത്തു​രു​ത്തി: കു​റ​വി​ല​ങ്ങാ​ട് പ​ഞ്ചാ​യ​ത്ത് ന​സ്ര​ത്തു​ഹി​ല്ലി​ല്‍ ഉ​ഴ​വൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് നി​ര്‍മി​ച്ച ഗ്രൗ​ണ്ടി​ന്‍റെ ഉ​ദ്ഘാ​ട​നം ഗാ​ന്ധി ജ​യ​ന്തി ദി​ന​മാ​യ ഇ​ന്നു വൈ​കു​ന്നേ​രം 5.30ന് ​തോ​മ​സ് ചാ​ഴി​കാ​ട​ന്‍ എം​പി നി​ര്‍വ​ഹി​ക്കും. യോ​ഗ​ത്തി​ല്‍ മു​ഖ്യാ​തി​ഥി​യാ​യി ഒ​ളി​മ്പ്യ​ന്‍ മ​നോ​ജ് ലാ​ല്‍ പ​ങ്കെ​ടു​ക്കും.
മോ​ന്‍സ് ജോ​സ​ഫ് എം​എ​ല്‍എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് നി​ര്‍മ​ല ജി​മ്മി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബൈ​ജു ജോ​ണ്‍ പു​തി​യി​ട​ത്തു​ചാ​ലി​ല്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്റ്റാ​ന്‍ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍മാ​ന്‍ പി.​സി. കു​ര്യ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ വി​വി​ധ പ​ദ്ധ​തി​ക​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.