കേ​ര​ഗ്രാ​മം പ​ദ്ധ​തി​യി​ല്‍ ക​ട​പ്ലാ​മ​റ്റം, കാ​ണ​ക്കാ​രി പ​ഞ്ചാ​യ​ത്തു​ക​ളും
Sunday, October 2, 2022 1:29 AM IST
ക​ടു​ത്തു​രു​ത്തി: സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ കൃ​ഷി വ​കു​പ്പ് മു​ഖാ​ന്ത​രം ന​ട​പ്പാ​ക്കു​ന്ന കേ​ര​ഗ്രാ​മം പ​ദ്ധ​തി​യി​ല്‍ ക​ടു​ത്തു​രു​ത്തി മ​ണ്ഡ​ല​ത്തി​ല്‍ ഉ​ള്‍പെ​ട്ട ക​ട​പ്ലാ​മ​റ്റം, കാ​ണ​ക്കാ​രി പ​ഞ്ചാ​യ​ത്തു​ക​ളെ ഉ​ള്‍പെ​ടു​ത്തി​യ​താ​യി മോ​ന്‍സ് ജോ​സ​ഫ് എം​എ​ല്‍എ അ​റി​യി​ച്ചു.

തെ​ങ്ങ് കൃ​ഷി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള നി​ര​വ​ധി ആ​നു​കൂ​ല്യ​ങ്ങ​ള്‍ ക​ര്‍ഷ​ക​ര്‍ക്ക് ല​ഭി​ക്കാ​ന്‍ സ​ഹാ​യ​ക​ര​മാ​കു​ന്ന​താ​ണ് കേ​ര​ഗ്രാ​മം പ​ദ്ധ​തി. മ​ന്ത്രി പി. ​പ്ര​സാ​ദി​ന് നി​വേ​ദ​നം ന​ല്‍കി എം​എ​ല്‍എ ന​ട​ത്തി​യ ച​ര്‍ച്ച​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ​ര്‍ക്കാ​ര്‍ പ​ദ്ധ​തി അ​നു​വ​ദി​ച്ച​ത്.

ര​ണ്ടാം​ഘ​ട്ട പ​ദ്ധ​തി​യി​ല്‍ മ​ര​ങ്ങാ​ട്ടു​പ​ള്ളി, ഉ​ഴ​വൂ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ളെ​യും സ​ര്‍ക്കാ​ര്‍ പ​രി​ഗ​ണി​ച്ചി​ട്ടു​ള്ള​താ​യി മോ​ന്‍സ് ജോ​സ​ഫ് അ​റി​യി​ച്ചു. ഇ​തു സം​ബ​ന്ധി​ച്ച നി​വേ​ദ​നം മ​ന്ത്രി പി. ​പ്ര​സാ​ദി​ന് ന​ല്‍കി​യ​താ​യി എം​എ​ല്‍എ അ​റി​യി​ച്ചു.