കുറവിലങ്ങാട്: വ്യവസായ-വാണിജ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ആവിഷ്കരിച്ചിരിക്കുന്ന സംരംഭക വര്‍ഷാചരണം 2022-23 തൊഴില്‍ ദാന പദ്ധതിയുടെ ഭാഗമായി കടുത്തുരുത്തി നിയോജക മണ്ഡലത്തില്‍ 1000 സംരംഭകരെ കണ്ടെത്താനുള്ള ഭൗതിക ലക്ഷ്യത്തിനു രൂപം നല്‍കിയതായി മോന്‍സ് ജോസഫ് എംഎല്‍എ വ്യക്തമാക്കി.
മാര്‍ച്ച് 31വരെയുള്ള കാലയളവില്‍ സംസ്ഥാനത്തൊട്ടാകെ ഒരു ലക്ഷം സംരംഭങ്ങളും നാല് ലക്ഷം തൊഴില്‍ അവസരങ്ങളും സൃഷ്ടിക്കാനുള്ള സര്‍ക്കാര്‍ കര്‍മ പരിപാടിയുടെ കടുത്തുരുത്തി നിയോജകമണ്ഡലം അടിസ്ഥാനത്തിലുള്ള അവലോകന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു എംഎല്‍എ. ആദ്യഘട്ടമായ പൊതുബോധവത്കരണത്തിനുശേഷം സംരംഭങ്ങള്‍ക്ക് ലൈസന്‍സ് നല്‍കാനുള്ള നടപടികള്‍ ഗ്രാമപഞ്ചായത്തുകള്‍ ചെയ്യുന്നതിനു തീരുമാനമായി.
ലോണ്‍ അനുവദിക്കാന്‍ വിവിധ ബാങ്കുകള്‍ നടപടി സ്വീകരിക്കും. പഞ്ചായത്ത് അടിസ്ഥാനത്തില്‍ സബ്സിഡി മേളകള്‍ നടത്തും. പരമാവധി സംരംഭകരിലേക്ക് പദ്ധതിയുടെ സന്ദേശം എത്തിക്കുന്നതിന് വ്യവസായ വകുപ്പും എല്ലാ ബാങ്കുകളും ജനപ്രതിനിധികളും സംയുക്തമായി പങ്കെടുക്കുന്ന വികസനയോഗങ്ങള് നടത്തും. വിവിധ വകുപ്പുകളുടെ ഏകോപനം നടത്തുന്നതിന് എംഎല്‍എയുടെയും ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരുടെയും നേതൃത്വത്തില്‍ പ്രത്യേക യോഗങ്ങള്‍ ചേരുന്നതിനും തീരുമാനിച്ചു.
കടുത്തുരുത്തി നിയോജകമണ്ഡലത്തില്‍ ലക്ഷ്യമിടുന്ന സംരംഭക പദ്ധതിയുടെ റിപ്പോര്‍ട്ട് യോഗത്തില്‍ അവതരിപ്പിച്ചു. ഭൗതിക ലക്ഷ്യം 11 പഞ്ചായത്തുകളിലായി ആദ്യഘട്ടത്തില്‍ നിശ്ചയിച്ചിട്ടുള്ളത് വിലയിരുത്തി. കടപ്ലാമറ്റം - 59, കടുത്തുരുത്തി -144, കാണക്കാരി-103, കിടങ്ങൂര്‍-96, കുറവിലങ്ങാട് -81, മാഞ്ഞൂര്‍ -126, മരങ്ങാട്ടുപള്ളി -80, മുളക്കുളം -116, ഞീഴൂര്‍-80, ഉഴവൂര്‍ -65, വെളിയന്നൂര്‍ -50 എന്ന ക്രമത്തില്‍ 1000 പേരുടെ ലിസ്റ്റാണ് വ്യവസായ വകുപ്പ് അംഗീകരിച്ചിരിക്കുന്നതെന്ന് മോന്‍സ് ജോസഫ് എംഎല്‍എ അറിയിച്ചു.
കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. സുനില്‍ അധ്യക്ഷത വഹിച്ചു. ഉഴവൂര്‍ ബ്ലോക്ക് പ്രസിഡന്റ് ബൈജു ജോണ്‍, കോട്ടയം ജില്ല വ്യവസായ കേന്ദ്രം മാനേജര്‍ കെ.എസ് അജിമോന്, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ മിനി മത്തായി (കുറവിലങ്ങാട്), ജോയി കല്ലുപുര (കടപ്ലാമറ്റം ), ജോണീസ് പി. സ്റ്റീഫന്‍ (ഉഴവൂര്‍ ), ബിന്‍സി സിറിയക് (കാണക്കാരി ), പഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ ഹേമ രാജു (കിടങ്ങൂര്‍ ), ബിജു സെബാസ്റ്റ്യന്‍ കൊണ്ടുക്കാല (മാഞ്ഞൂര്‍ ), പഞ്ചായത്ത് അംഗങ്ങളായ സലിമോള്‍ ബെന്നി, ലൈസമ്മ ജോര്‍ജ്, എസ്ബിഐ. ചീഫ് മാനേജര്‍മാരായ വി. മനു (ഉഴവൂര്‍ ), ആര്. ജയശങ്കര്‍ (കടുത്തുരുത്തി ), വ്യവസായ വകുപ്പ് ഉപജില്ല ഓഫീസര്‍മാരായ സി.ഡി സ്വരാജ്, ഇ.എം അലക്സ്, സിനോ ജേക്കബ് മാത്യു, ബി. പ്രശാന്ത് എന്നിവര്‍ പ്രസംഗിച്ചു.