കോട്ടയം: ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ മന്ത്രി വി.എന്‍. വാസവന് നിര്‍വഹിക്കും. രാവിലെ 9.15 മുതല്‍ തിരുനക്കര ഗാന്ധി ചത്വരത്തിലെ ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചനയും ഹാരാര്‍പ്പണവും നടക്കും.
10.30ന് ജില്ലാതല ഉദ്ഘാടനം മന്ത്രി വി.എന്‍. വാസവന് നിര്‍വഹിക്കും. ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് അധ്യക്ഷത വഹിക്കും. തോമസ് ചാഴികാടന് എംപി മുഖ്യപ്രഭാഷണം നടത്തും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ ഗാന്ധി ജയന്തിദിന സന്ദേശം നല്‍കും.
എംപിമാരായ ജോസ് കെ. മാണി, കൊടിക്കുന്നില്‍ സുരേഷ്, ആന്റോ ആന്റണി, എംഎല്‍എമാരായ ഉമ്മന്‍ ചാണ്ടി, മോന്‍സ് ജോസഫ്, സി.കെ. ആശ, മാണി സി. കാപ്പന്, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ജോബ് മൈക്കിള്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മല ജിമ്മി, കോട്ടയം നഗരസഭാധ്യക്ഷ ബിന്‍സി സെബാസ്റ്റ്യന്‍, ജില്ലാ കളക്ടര്‍ പി.കെ. ജയശ്രീ, ജില്ലാ പോലീസ് ചീഫ് കെ. കാര്‍ത്തിക്, കോട്ടയം നഗരസഭാ വൈസ് ചെയര്മാന് ബി. ഗോപകുമാര്‍, നഗരസഭാംഗം ജയമോള്‍ ജോസഫ് തുടങ്ങിയവര്‍ പങ്കെടുക്കും.
ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ്, എക്സൈസ്, റവന്യു, പോലീസ്, പൊതുവിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, തദ്ദേശ സ്വയംഭരണം, പൊതുവിതരണ - ഉപഭോക്തൃകാര്യം, പൊതുമരാമത്ത്, ആരോഗ്യം, ഖാദിഗ്രാമവ്യവസായം സാക്ഷരത മിഷന്, കുടുംബശ്രീ, ജില്ല ലൈബ്രറി കൗണ്‍സില്‍, എംജി സര്‍വകലാശാല, ജില്ല ഭരണകൂടം തുടങ്ങിയ വകുപ്പുകള്‍ ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.