ക​ടു​ത്തു​രു​ത്തി മ​ണ്ഡ​ല​ത്തി​ല്‍ ആ​യി​രം സം​രം​ഭ​ക​രെ ക​ണ്ടെ​ത്തും
Saturday, October 1, 2022 11:11 PM IST
കു​റ​വി​ല​ങ്ങാ​ട്: വ്യ​വ​സാ​യ-​വാ​ണി​ജ്യ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​രം​ഭ​ക വ​ര്‍​ഷാ​ച​ര​ണം 2022-23 തൊ​ഴി​ല്‍​ദാ​ന പ​ദ്ധ​തി​യി​ൽ ക​ടു​ത്തു​രു​ത്തി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ല്‍ ആ​യി​രം സം​രം​ഭ​ക​രെ ക​ണ്ടെ​ത്തു​മെ​ന്നു മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ. മാ​ര്‍​ച്ച് 31നു​ള്ളി​ൽ സം​സ്ഥാ​ന​ത്ത് ഒ​രു ല​ക്ഷം സം​രം​ഭ​ങ്ങ​ളും നാ​ലു ല​ക്ഷം തൊ​ഴി​ല്‍ അ​വ​സ​ര​ങ്ങ​ളും സൃ​ഷ്ടി​ക്കാ​നു​ള്ള പ​ദ്ധ​തി​യാ​ണി​ത്.
പ​ദ്ധ​തി​യു​ടെ ക​ടു​ത്തു​രു​ത്തി നി​യോ​ജ​ക മ​ണ്ഡ​ലം അ​വ​ലോ​ക​ന​യോ​ഗം എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പൊ​തു ബോ​ധ​വ​ത്ക​ര​ണ​ത്തി​നു ശേ​ഷം സം​രം​ഭ​ങ്ങ​ള്‍​ക്ക് പ​ഞ്ചാ​യ​ത്തു​ക​ൾ ലൈ​സ​ൻ​സ് ന​ൽ​കും. വാ​യ്പ​യ്ക്കു വി​വി​ധ ബാ​ങ്കു​ക​ളും ന​ട​പ​ടി​യെ​ടു​ക്കും. പ​ഞ്ചാ​യ​ത്ത് അ​ടി​സ്ഥാ​ന​ത്തി​ല്‍ സ​ബ്‌​സി​ഡി മേ​ള​ക​ള്‍ ന​ട​ത്തും.​വി​ക​സ​ന​യോ​ഗ​ങ്ങ​ള്‍ ന​ട​ത്തും. ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗ​ങ്ങ​ൾ എ​ന്നി​വ​യും ചേ​രും.

ക​ട​ത്തു​രു​ത്തി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ല്‍ ല​ക്ഷ്യ​മി​ടു​ന്ന സം​രം​ഭ​ക പ​ദ്ധ​തി​യു​ടെ റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു. ക​ട​പ്ലാ​മ​റ്റം-59, ക​ടു​ത്തു​രു​ത്തി-144, കാ​ണ​ക്കാ​രി-103, കി​ട​ങ്ങൂ​ര്‍-96, കു​റ​വി​ല​ങ്ങാ​ട്-81, മാ​ഞ്ഞൂ​ര്‍-126, മ​ര​ങ്ങാ​ട്ടു​പി​ള്ളി-80, മു​ള​ക്കു​ളം-116, ഞീ​ഴൂ​ര്‍-80, ഉ​ഴ​വൂ​ര്‍-65, വെ​ളി​യ​ന്നൂ​ര്‍-50 എ​ന്ന ക്ര​മ​ത്തി​ല്‍ ആ​യി​രം പേ​രു​ടെ പ​ട്ടി​ക​യാ​ണ് അം​ഗീ​ക​രി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് എം​എ​ല്‍​എ അ​റി​യി​ച്ചു.
ക​ട​ത്തു​രു​ത്തി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​വി. സു​നി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉ​ഴ​വൂ​ര്‍ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ബൈ​ജു ജോ​ണ്‍, കോ​ട്ട​യം ജി​ല്ലാ വ്യ​വ​സാ​യ​കേ​ന്ദ്രം മാ​നേ​ജ​ര്‍ കെ.​എ​സ്. അ​ജി​മോ​ന്‍, വി​വി​ധ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ മി​നി മ​ത്താ​യി (കു​റ​വി​ല​ങ്ങാ​ട്), ജോ​യി ക​ല്ലു​പു​ര (ക​ട​പ്ലാ​മ​റ്റം), ജോ​ണീ​സ് പി. ​സ്റ്റീ​ഫ​ന്‍ (ഉ​ഴ​വൂ​ര്‍), ബി​ന്‍​സി സി​റി​യ​ക് (കാ​ണ​ക്കാ​രി), പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ഹേ​മ രാ​ജു (കി​ട​ങ്ങൂ​ര്‍), ബി​ജു സെ​ബാ​സ്റ്റ്യ​ന്‍ കൊ​ണ്ടു​ക്കാ​ല (മാ​ഞ്ഞൂ​ര്‍), പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ സ​ലി​മോ​ള്‍ ബെ​ന്നി, ലൈ​സ​മ്മ ജോ​ര്‍​ജ്, എ​സ്ബി​ഐ ചീ​ഫ് മാ​നേ​ജ​ര്‍​മാ​രാ​യ വി. ​മ​നു (ഉ​ഴ​വൂ​ര്‍), ആ​ര്‍. ജ​യ​ശ​ങ്ക​ര്‍ (ക​ടു​ത്തു​രു​ത്തി ), വ്യ​വ​സാ​യ വ​കു​പ്പ് ഉ​പ​ജി​ല്ല ഓ​ഫീ​സ​ര്‍​മാ​രാ​യ സി.​ഡി. സ്വ​രാ​ജ്, ഇ.​എം. അ​ല​ക്‌​സ്, സി​നോ ജേ​ക്ക​ബ് മാ​ത്യു, ബി. ​പ്ര​ശാ​ന്ത് എ​ന്നി​വ​ര്‍ പ്ര​സം​ഗിച്ചു.