സം​ഘാ​ട​ക​സ​മി​തി
Saturday, October 1, 2022 11:11 PM IST
കു​റു​മ​ണ്ണ്: രാ​മ​പു​രം ഉ​പ​ജി​ല്ലാ ശാ​സ്ത്ര, ഗ​ണി​ത​ശാ​സ്ത്ര, സാ​മൂ​ഹ്യ​ശാ​സ്ത്ര, പ്ര​വൃ​ത്തി​പ​രി​ച​യ, ഐ​ടി മേ​ള​ക​ളു​ടെ സം​ഘാ​ട​ക​സ​മി​തി സെ​ന്‍റ ജോ​ണ്‍​സ് ഹൈ​സ്‌​കൂ​ളി​ല്‍ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ രൂ​പീ​ക​രി​ച്ചു. സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​അ​ഗ​സ്റ്റി​ന്‍ പീ​ടി​ക​മ​ല​യി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം രാ​ജേ​ഷ് വാ​ളി​പ്ലാ​ക്ക​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ര്‍ കെ.​കെ. ജോ​സ​ഫ്, ഹെ​ഡ്മാ​സ്റ്റ​ര്‍ ബി​ജോ​യ് ജോ​സ​ഫ്, ളാ​ലം ബ്ലോ​ക്ക് മെം​ബ​ര്‍ ലാ​ലി സ​ണ്ണി, ക​ട​നാ​ട് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ സെ​ന്‍ സി. ​പു​തു​പ്പ​റ​മ്പി​ല്‍, പി​ടി​എ പ്ര​സി​ഡ​ന്‍റ രാ​ജേ​ഷ് ഫി​ലി​പ്പ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.