ളാ​ലം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റൂ​ബി ജോ​സ് രാ​ജി​വ​ച്ചു
Saturday, October 1, 2022 11:09 PM IST
പാ​ലാ: ഇ​ട​തു​മു​ന്ന​ണി​യി​ലെ ധാ​ര​ണ​പ്ര​കാ​രം ളാ​ലം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റൂ​ബി ജോ​സ് രാ​ജി​വ​ച്ചു. ളാ​ലം ബ്ലോ​ക്കി​ലെ മു​ത്തോ​ലി ഡി​വി​ഷ​നെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന റൂ​ബി ജോ​സ് കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം അം​ഗ​മാ​ണ്.

വ​ള​രെ​യേ​റെ വി​ക​സ​ന​ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കി​യും നി​ര​വ​ധി​യാ​യ പു​ര​സ്‌​കാ​ര​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി​യും ളാ​ലം ബ്ലോ​ക്കി​നെ മു​ന്‍​നി​ര​യി​ൽ എ​ത്തി​ച്ച് തി​ക​ച്ചും ചാ​രി​താ​ർ​ഥ്യ​ത്തോ​ടെ​യാ​ണ് ത​നി​ക്ക് ല​ഭി​ച്ച ഒ​ന്നേ​മു​ക്കാ​ൽ വ​ർ​ഷ​ത്തി​നു​ശേ​ഷം പ്ര​സി​ഡ​ന്‍റു​സ്ഥാ​നം ഒ​ഴി​യു​ന്ന​തെ​ന്നു റൂ​ബി ജോ​സ് അ​റി​യി​ച്ചു.