കു​റ​വി​ല​ങ്ങാ​ട് പ​ള്ളി​യി​ല്‍ വി​ശു​ദ്ധ കൊ​ച്ചു​ത്രേ​സ്യ​യു​ടെ തി​രു​നാ​ള്‍
Saturday, October 1, 2022 11:09 PM IST
കു​റ​വി​ല​ങ്ങാ​ട്: മേ​ജ​ര്‍ ആ​ര്‍​ക്കി​എ​പ്പി​സ്‌​കോ​പ്പ​ല്‍ മ​ര്‍​ത്ത്മ​റി​യം അ​ര്‍​ക്ക​ദി​യാ​ക്കോ​ന്‍ തീ​ര്‍​ഥാ​ട​ന ദേ​വാ​ല​യ​ത്തി​ല്‍ വി​ശു​ദ്ധ കൊ​ച്ചു​ത്രേ​സ്യ​യു​ടെ തി​രു​നാ​ൾ ആ​രം​ഭി​ച്ചു. പ്ര​ധാ​ന തി​രു​നാ​ള്‍ ദി​ന​മാ​യ ഇ​ന്നു വൈ​കു​ന്നേ​രം 4.30ന് ​തി​രു​സ്വ​രൂ​പ​പ്ര​തി​ഷ്ഠ. അ​ഞ്ചി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, സ​ന്ദേ​ശം - ഫാ. ​കു​ര്യാ​ക്കോ​സ് വ​ട്ട​മു​ക​ളേ​ല്‍. 6.30ന് ​ല​ദീ​ഞ്ഞ്. തു​ട​ര്‍​ന്ന് പ്ര​ദ​ക്ഷി​ണം. 7.30ന് ​നേ​ര്‍​ച്ച​വി​ത​ര​ണം. 7.35ന് ​ക​ലാ​സ​ന്ധ്യ.

വി​ശു​ദ്ധ​യെ അ​നു​സ്മ​രി​ച്ച് പ​ത്തു വ​യ​സി​ല്‍ താ​ഴെ​യു​ള്ള കു​ട്ടി​ക​ള്‍​ക്ക് ന​ല്‍​കു​ന്ന​തി​നാ​യി പു​തി​യ ഉ​ടു​പ്പു​ക​ള്‍ നേ​ര്‍​ച്ച​യാ​യി സ​മ​ര്‍​പ്പി​ക്കാ​ന്‍ ക്ര​മീ​ക​ര​ണം ഒ​രു​ക്കി​യി​ട്ടു​ണ്ട്. വി​ശു​ദ്ധ കൊ​ച്ചു​ത്രേ​സ്യാ​യു​ടെ വേ​ഷ​വി​ധാ​ന​ങ്ങ​ള്‍ ഉ​ള്‍​ക്കൊ​ള്ളി​ച്ചു​ള്ള പ്ര​ച്ഛ​ന്ന​വേ​ഷ മ​ത്സ​ര​വും ന​ട​ത്തും. ആ​ര്‍​ച്ച്പ്രീ​സ്റ്റ് റ​വ.​ഡോ. അ​ഗ​സ്റ്റി​ന്‍ കൂ​ട്ടി​യാ​നി​യി​ല്‍, അ​സി. വി​കാ​രി ഫാ. ​ഇ​മ്മാ​നു​വ​ല്‍ കാ​ഞ്ഞി​ര​ത്തി​ങ്ക​ല്‍ എ​ന്നി​വ​ർ നേതൃത്വം നൽകും.