മു​തി​ര്‍​ന്ന പൗ​ര​ന്മാ​രെ ആ​ദ​രി​ച്ച് നാ​ട്
Saturday, October 1, 2022 11:09 PM IST
പാ​ലാ: മു​തി​ര്‍​ന്ന പൗ​ര​ന്മാ​ര്‍ സ​മൂ​ഹ​ത്തി​ല്‍ നേ​രി​ടു​ന്ന വി​വി​ധ പ്ര​ശ്ന​ങ്ങ​ള്‍​ക്ക് പ​രി​ഹാ​രം കാ​ണേ​ണ്ട​ത് വി​ക​സി​ത സ​മൂ​ഹ​ത്തി​ന്‍റെ ക​ട​മ​യാ​ണെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് നി​ര്‍​മ​ല ജി​മ്മി. സാ​മൂ​ഹ്യ നീ​തി വ​കു​പ്പ്, കോ​ട്ട​യം, പാ​ലാ സാ​മൂ​ഹ്യ സു​ര​ക്ഷാ മി​ഷ​ന്‍ മെ​യി​ന്‍റ​ന​ന്‍​സ് ട്രൈ​ബ്യൂ​ണ​ല്‍ എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പാ​ലാ ദൈ​വ​ദാ​ന്‍ സെ​ന്‍റ​റി​ല്‍ ന​ട​ത്തി​യ രാ​ജ്യാ​ന്ത​ര വ​യോ​ജ​ന ദി​നാ​ച​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു നി​ര്‍​മ​ല ജി​മ്മി.

പാ​ലാ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ന്‍ ആ​ന്‍റോ ജോ​സ് പ​ടി​ഞ്ഞാ​റെ​ക്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ര്‍​ഡി​ഒ​യും പാ​ലാ മെ​യി​ന്‍റ​ന​ന്‍​സ് ട്രൈ​ബ്യൂ​ണ​ല്‍ ചെ​യ​ര്‍​മാ​നു​മാ​യ പി.​ജി. രാ​ജേ​ന്ദ്ര​ബാ​ബു, മു​തി​ര്‍​ന്ന പൗ​ര​ന്മാ​രാ​യ പി.​പി. ഐ​സ​ക്, സി.​പി. അ​ന്ന, ജോ​സ​ഫ് ചാ​വേ​ലി എ​ന്നി​വ​രെ ആ​ദ​രി​ച്ചു. ജി​ല്ലാ വ​യോ​ജ​ന കൗ​ണ്‍​സി​ല്‍ അം​ഗം ടി.​എ​ന്‍ വാ​സു​ദേ​വ​ന്‍ നാ​യ​ര്‍, ജി​ല്ലാ സാ​മൂ​ഹ്യ നീ​തി ഓ​ഫീ​സ​ര്‍ വി.​എ. ഷം​നാ​ദ്, സാ​മൂ​ഹ്യ സു​ര​ക്ഷാ മി​ഷ​ന്‍ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ നൗ​ഫ​ല്‍ കെ. ​മീ​രാ​ന്‍, ജി​ല്ലാ സാ​മൂ​ഹ്യ​നീ​തി ഓ​ഫീ​സ് സീ​നി​യ​ര്‍ സൂ​പ്ര​ണ്ട് എ​ന്‍.​പി. പ്ര​മോ​ദ് കു​മാ​ര്‍, ഓ​ര്‍​ഫ​നേ​ജ് ക​ണ്‍​ട്രോ​ള്‍ ബോ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ എം.​പി. ജോ​സ​ഫ്, മെ​യി​ന്‍റ​ന​ന്‍​സ് ട്രൈ​ബ്യൂ​ണ​ല്‍ ടെ​ക്നി​ക്ക​ല്‍ അ​സി​സ്റ്റ​ന്‍റു​മാ​രാ​യ പി.​എ​ച്ച്. ചി​ത്ര, സ്റ്റെ​ഫി മ​രി​യ ജോ​സ്, പാ​ല ദൈ​വ​ദാ​ന്‍ സെ​ന്‍റ​ര്‍ ഡ​യ​റ​ക്ട​ര്‍ സി​സ്റ്റ​ര്‍ ചെ​റു​പു​ഷ്പം എ​സ്എം​എ​സ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

കു​റ​വി​ല​ങ്ങാ​ട്: വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ മു​തി​ര്‍​ന്ന പൗ​ര​ന്മാ​ര്‍​ക്ക് ആ​ദ​ര​വ്. കു​റ​വി​ല​ങ്ങാ​ട് പ​ഞ്ചാ​യ​ത്തി​ല്‍ കൃ​ഷി​ഭ​വ​ന്‍റെ​യും ജ​യ്ഗി​രി ഹ​രി​ത​സ​മൃ​ദ്ധി ക​ര്‍​ഷ​ക​ദ​ള​ത്തി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ല്‍ ക​രു​ണാ​ഭ​വ​നി​ലെ അ​ന്തേ​വാ​സി​ക​ളെ ആ​ദ​രി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് നി​ര്‍​മ​ല ജി​മ്മി, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ഡാ​ര്‍​ലി ജോ​ജി, ബേ​ബി തൊ​ണ്ടാം​കു​ഴി, കൃ​ഷി​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

മ​ര​ങ്ങാ​ട്ടു​പി​ള്ളി: പ​ഞ്ചാ​യ​ത്തി​ന്‍റെ​യും കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ല്‍ വ​യോ​ജ​ന സം​ഗ​മ​വും മു​തി​ര്‍​ന്ന പൗ​ര​ന്മാ​രെ ആ​ദ​രി​ക്കു​ക​യും ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബെ​ല്‍​ജി ഇ​മ്മാ​നു​വ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് നി​ര്‍​മ​ല ദി​വാ​ക​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​തി​ര്‍​ന്ന​വ​രെ ഉ​ഴ​വൂ​ര്‍ ബ്ലോ​ക്ക് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ജോ​ണ്‍​സ​ണ്‍ ജോ​സ​ഫ് പു​ളി​ക്ക​യി​ല്‍ ആ​ദ​രി​ച്ചു. ബ്ലോ​ക്ക്-​ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ, ജെ​എ​ച്ച്ഐ​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

ഉ​ഴ​വൂ​ര്‍: പ​ഞ്ചാ​യ​ത്തി​ല്‍ വ​യോ​ജ​ന​ദി​നാ​ച​ര​ണ​ത്തി​ല്‍ മു​തി​ര്‍​ന്ന പൗ​ര​ന്മാ​രെ ജ​ന​പ്ര​തി​നി​ധി​ക​ള്‍ വീ​ട്ടി​ലെ​ത്തി ആ​ദ​രി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ണി​സ് പി. ​സ്റ്റീ​ഫ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ആ​ദ​ര​വ്. ആ​ദ​ര​വി​ന്‍റെ ഭാ​ഗ​മാ​യി പൊ​ന്നാ​ട​യ​ണി​യി​ക്ക​ലും പൂ​ക്ക​ള്‍ സ​മ​ര്‍​പ്പി​ക്ക​ലും ന​ട​ന്നു. സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ കെ.​എം. ത​ങ്ക​ച്ച​ന്‍, പ​ഞ്ചാ​യ​ത്തം​ഗം ബി​ന്‍​സി അ​നി​ല്‍, അ​ങ്ക​ണ​വാ​ടി അ​ധ്യാ​പ​ക​രാ​യ ആ​ന്‍​സി തോ​മ​സ്, മി​നി ഡാ​നി​യേ​ല്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.