ജി​ല്ലാ നെ​റ്റ്ബോ​ൾ: കു​ര്യ​നാ​ടും അ​രു​വി​ത്തു​റ​യും ജേ​താ​ക്ക​ൾ
Saturday, October 1, 2022 11:09 PM IST
കു​റ​വി​ല​ങ്ങാ​ട്: ജി​ല്ലാ നെ​റ്റ്ബോ​ൾ അ​സോ​സി​യേ​ഷ​ൻ കു​ര്യ​നാ​ട് സി​എം​ഐ കാ​മ്പ​സി​ൽ സം​ഘ​ടി​പ്പി​ച്ച ജൂ​ണി​യ​ർ നെ​റ്റ്ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ കു​രൃ​നാ​ട് സെ​ന്‍റ് ആ​ൻ​സ് സ്പോ​ർ​ട്സ് അ​ക്കാ​ദ​മി ആ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ ജേ​താ​ക്ക​ളാ​യി. പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ അ​രു​വി​ത്തു​റ സെ​ന്‍റ് ജോ​ർ​ജ് കോ​ള​ജും ഒ​ന്നാം സ്ഥാ​നം നേ​ടി.

ചേ​ർ​പ്പു​ങ്ക​ൽ ഹോ​ളി​ക്രോ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ആ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ലും കോ​ട്ട​യം മൗ​ണ്ട് കാ​ർ​മ​ൽ സ്കൂ​ൾ പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ലും ര​ണ്ടാം സ്ഥാ​നം നേ​ടി.
വി​ജ​യി​ക​ൾ​ക്ക് സെ​ന്‍റ് ആ​ൻ​സ് മൈ​ന​ർ സെ​മി​നാ​രി റെ​ക്‌​ട​ർ ഫാ. ​അ​നീ​ഷ് ഓ​ലി​ക്ക​ൽ സി​എം​ഐ സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി. ചാ​മ്പ്യ​ൻ​ഷി​പ്പ് ഒ​ബ്സ​ർ​വ​ർ എ​ൻ. ര​വീ​ന്ദ്ര​ൻ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു. ജി​ല്ലാ നെ​റ്റ്ബോ​ൾ അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ഡോ. ​സു​നി​ൽ തോ​മ​സ്, സം​സ്ഥാ​ന നെ​റ്റ്ബോ​ൾ അ​സോ​സി​യേ​ഷ​ൻ ടെ​ക്നി​ക്ക​ൽ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഡോ. ​സ​തീ​ഷ് തോ​മ​സ്, സെ​ന്‍റ് ആ​ൻ​സ് അ​ക്കാ​ദ​മി സെ​ക്ര​ട്ട​റി അ​നീ​ഷ് കു​ര്യ​ൻ, അ​ക്കാ​ദ​മി കോ-​ഓ​ർ​ഡി​നേ​റ്റ​ർ ജോ​സ് ടോം ​എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.