ഗാ​ന്ധി​ജ​യ​ന്തി​യും വാ​ർ​ഷി​ക​വും
Saturday, October 1, 2022 11:07 PM IST
പൊ​ൻ​കു​ന്നം: ജ​ന​കീ​യ വാ​യ​ന​ശാ​ല​യി​ൽ ഇന്നു ര​ണ്ടി​നു ഗാ​ന്ധി​ജ​യ​ന്തി ആ​ച​ര​ണം, വാ​യ​ന​ശാ​ല​യു​ടെ 19-ാം പി​റ​ന്നാ​ൾ, ജ​ന​കീ​യ ഗു​രു​ജ​ന​വേ​ദി വാ​ർ​ഷി​കം എ​ന്നി​വ ന​ട​ത്തും. ലൈ​ബ്ര​റി കൗ​ൺ​സി​ൽ താ​ലൂ​ക്ക് സെ​ക്ര​ട്ട​റി ജോ​ർ​ജ് സെ​ബാ​സ്റ്റ്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ടി.​എ​സ്. ബാ​ബു​രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

ജ​ന​സം​സ്‌​കാ​ര സെ​ക്ര​ട്ട​റി എം.​ജി. സ​തീ​ശ് ച​ന്ദ്ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ജ​ന​സം​സ്‌​കാ​ര പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ. സു​രേ​ഷ് ബാ​ബു ഗാ​ന്ധി വ​ച​ന​ങ്ങ​ളു​ടെ​യും ചി​ത്ര​ങ്ങ​ളു​ടെ​യും പ്ര​ദ​ർ​ശ​നോ​ദ്ഘാ​ട​ന​വും നി​ർ​വ​ഹി​ക്കും.