കോട്ടയം: കത്തോലിക്കാ കോണ്‍ഗ്രസ് ചങ്ങനാശേരി അതിരൂപതാ സമിതിയുടെ നേതൃത്വത്തില്‍ ലഹരിവസ്തുക്കള്‍ക്കെതിരേ ബോധവത്കരണവും മാനവ മോചന സന്ദേശ യാത്രയും നടത്തും.
ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് നെടുംകുന്നം ഫൊറോന പള്ളിയുടെ സമീപത്തുനിന്നും യാത്ര ആരംഭിക്കും. ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം യാത്ര ഉദ്ഘാടനം ചെയ്യും. അതിരൂപത പ്രസിഡന്റ് പി.പി. ജോസഫ്, ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല, ഫൊറോനാ വികാരി ഫാ. ജോസഫ് കൈതപ്പറമ്പില്, ഫൊറോന ഡയറക്ടര്‍ ഫാ. തോമസ് പ്ലാപ്പറമ്പില്‍, അതിരൂപത ജനറല്‍ സെക്രട്ടറി ബിജു സെബാസ്റ്റ്യന്‍, ട്രഷറര്‍ ബാബു വള്ളപ്പുര, കെസിഎഫ് വൈസ് പ്രസിഡന്റ് ഷിജി ജോണ്സണ്, ഫൊറോന ഭാരവാഹികളായ ജോസഫ് ദേവസ്യ, ജോജന്‍ സെബാസ്റ്റ്യന്‍, വി.എ. ചാക്കോ എന്നിവര്‍ പ്രസംഗിക്കും.
2.45 ന് തെങ്ങണയില്‍ എത്തിച്ചേരുന്ന യാത്രയെ അഭിവാദ്യം ചെയ്തു മാര്‍ തോമസ് തറയില്‍ പ്രസംഗിക്കും. കുറുന്പനാടം ഫൊറോനാ പ്രസിഡന്റ് പീറ്റര്‍ നാഗപറമ്പില്‍ അധ്യക്ഷത വഹിക്കും. ഫൊറോനാവികാരി റവ. ഡോ. ജോബി കറുകപ്പറമ്പില്‍, ഫൊറോന ഡയറക്ടര്‍ ഫാ. ജോസഫ് ചൂളപ്പറമ്പില്‍ എന്നിവര്‍ പ്രസംഗിക്കും. 3.30ന് ചങ്ങനാശേരി പെരുന്ന കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പരിസരത്ത് എത്തിച്ചേരുന്ന യാത്രയെ അതിരൂപത ഡയറക്ടര്‍ ഫാ. ജോസഫ് ചാമക്കാല അഭിസംബോധന ചെയ്യും. ഫൊറോനാ പ്രസിഡന്റ് സൈബി അക്കര അധ്യക്ഷത വഹിക്കും. കത്തീഡ്രൽ വികാരി റവ.ഡോ. ജോസ് കൊച്ചുപറമ്പില്‍, ഡയറക്ടര്‍ ഫാ. അലന് വെട്ടുകുഴി എന്നിവര്‍ പ്രസംഗിക്കും.
4.15 ന് തുരുത്തി പുന്നമൂട് ജംഗ്ഷനിലെത്തിച്ചേരുന്ന യാത്രയെ കുറിച്ചി ആതുരാശ്രമം മഠാധിപതി സ്വാമി കൈവല്യാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യും. ഫൊറോനാ പ്രസിഡന്റ് ടി.എം. ജോസഫ് അധ്യക്ഷത വഹിക്കും. ഫൊറോന വികാരി ഫാ. ജോസ് വരിക്കപള്ളില്, ഫാ. ജോസഫ് കട്ടപ്പുറം എന്നിവര്‍ പ്രസംഗിക്കും. അഞ്ചിന് കോട്ടയം ഗാന്ധി സ്ക്വയറില്‍ നടക്കുന്ന സമാപന സമ്മേളനം കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി പ്രസിഡന്റ് ബിജു പറയന്നിലം ഉദ്ഘാടനം ചെയ്യും. മോണ്‍. ജോസഫ് വാണിയപുരയ്ക്കല്‍ സന്ദേശം നല്‍കും. അതിരൂപത പ്രസിഡന്റ് പി.പി. ജോസഫ് അധ്യക്ഷത വഹിക്കും.
കോട്ടയം ഫൊറോന വികാരി റവ.ഡോ. ഫിലിപ്പ് നെൽപ്പുരപറന്പിൽ, കുടമാളൂർ ഫൊറോന ഡയറക്ടര്‍ ഫാ. ബെന്നി കുഴിയടി, ഫാ. ജോസ് മുകളേല്‍, ഭാരവാഹികളായ രാജേഷ് ജോണ്‍, വര്‍ഗീസ് ആന്റണി, ഷെയിന്‍ ജോസഫ്, ബിനു ഡൊമിനിക്, ലിസി ജോസ്, സി.ടി. തോമസ്, ടോമിച്ചന് മേത്തശേരി, മിനി ജയിംസ്, ഷേര്‍ളിക്കുട്ടി ആന്റണി, ജോയി പാറപ്പുറം, ജേക്കബ് നിക്കോളാസ്, സെബാസ്റ്റ്യന്‍ പുല്ലാട്ട്കാല, റോണി വലിയപറമ്പില്‍, ജോസ് ജയിംസ്, സേവ്യര്‍ തോമസ് കൊണ്ടോടി, ടോണി കോയിത്തറ, ജെ.സി. തറയില്‍, കുഞ്ഞ് കളപ്പുര, ജോബി സേവ്യര്‍ എന്നിവര്‍ പ്രസംഗിക്കും.