ഭ​​ക്ഷ്യവ്യാ​​പാ​​രി​​ക​​ള്‍​ക്കാ​​യി ലൈ​​സ​​ന്‍​സ്, ര​​ജി​​സ്ട്രേ​​ഷ​​ന്‍ മേ​​ള ഇ​​ന്ന്
Friday, September 30, 2022 11:47 PM IST
കോ​​ട്ട​​യം: ഭ​​ക്ഷ്യ​സു​​ര​​ക്ഷാ വ​​കു​​പ്പി​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ല്‍ ഭ​​ക്ഷ്യ വ്യാ​​പാ​​രി​​ക​​ള്‍​ക്കാ​​യി ഇ​​ന്ന് ലൈ​​സ​​ന്‍​സ്, ര​​ജി​​സ്ട്രേ​​ഷ​​ന്‍ മേ​​ള സം​​ഘ​​ടി​​പ്പി​​ക്കും.
കോ​​ട്ട​​യം മാ​​ലി ഇ​​ന്‍റ​​ര്‍നാ​​ഷ​​ണ​​ല്‍ ഹോ​​ട്ട​​ലി​​ല്‍ രാ​​വി​​ലെ 10 മു​​ത​​ല്‍ നാ​​ലു വ​​രെ​​യാ​​ണ് മേ​​ള. ഭ​​ക്ഷ്യ​​സു​​ര​​ക്ഷാ ഗു​​ണ​​നി​​ല​​വാ​​ര നി​​യ​​മ​​പ്ര​​കാ​​രം എ​​ഫ്എ​​സ്എ​​സ്എ​​ഐ ലൈ​​സ​​ന്‍​സി​​ല്ലാ​​തെ പ്ര​​വ​​ര്‍​ത്തി​​ക്കു​​ന്ന​​ത് ആ​​റു​മാ​​സം ത​​ട​​വും അ​​ഞ്ചു ല​​ക്ഷം രൂ​​പ പി​​ഴ​​യും ല​​ഭി​​ക്കാ​​വു​​ന്ന കു​​റ്റ​​മാ​​ണ്. മേ​​ള​​യി​​ല്‍ ഭ​​ക്ഷ്യ സു​​ര​​ക്ഷാ ലൈ​​സ​​ന്‍​സ്, ര​​ജി​​സ്ട്രേ​​ഷ​​ന്‍ പു​​തി​​യ​​ത് എ​​ടു​​ക്കാ​​നും കാ​​ലാ​​വ​​ധി ക​​ഴി​​യാ​​റാ​​യ​​വ​​ര്‍​ക്ക് പു​​തു​​ക്കാ​​നും ലൈ​​സ​​ന്‍​സ്, ര​​ജി​​സ്ട്രേ​​ഷ​​നി​​ല്‍ മാ​​റ്റം വ​​രു​​ത്താ​​നും സാ​​ധി​​ക്കും.