റ​വ​ന്യു ജി​ല്ലാ ഗെ​യിം​സ് മ​ത്സ​രം: ഏ​റ്റു​മാ​നൂ​ർ ഉ​പ​ജി​ല്ല മു​ന്നി​ൽ
Friday, September 30, 2022 11:47 PM IST
കോ​​ട്ട​​യം: പാ​​ലാ​​യി​​ൽ ന​​ട​​ക്കു​​ന്ന റ​​വ​​ന്യു ജി​​ല്ലാ ഗെ​​യിം​​സ് മ​​ത്സ​​ര​​ത്തി​​ൽ 90 പോ​​യി​​ന്‍റു​​മാ​​യി ഏ​​റ്റു​​മാ​​നൂ​​ർ ഉ​​പ​​ജി​​ല്ല മു​​ന്നി​​ൽ.
68 പോ​​യി​​ന്‍റു​​മാ​​യി കോ​​ട്ട​​യം ഈ​​സ്റ്റാ​​ണ് ര​​ണ്ടാ​​മ​​ത്. 56 പോ​​യി​​ന്‍റു​​മാ​​യി കാ​​ഞ്ഞി​​ര​​പ്പ​​ള്ളി ഉ​​പ​​ജി​​ല്ല​​യാ​​ണ് മൂ​​ന്നാ​​മ​​ത്. നെ​​റ്റ്ബോ​​ൾ സീ​​നി​​യ​​ർ ബോ​​യ്സി​​ൽ കു​​റ​​വി​​ല​​ങ്ങാ​​ട് ഉ​​പ​​ജി​​ല്ലാ വി​​ജ​​യി​​ക​​ളാ​​യി സീ​​നി​​യ​​ർ ഗേ​​ൾ​​സി​​ൽ കോ​​ട്ട​​യം ഈ​​സ്റ്റാ​​ണ് ജേ​​താ​​ക്ക​​ൾ.
ടേ​​ബി​​ൾ ടെ​​ന്നീ​​സി​​ൽ ജൂ​​ണി​​യ​​ർ ഗേ​​ൾ​​സി​​ലും സീ​​നി​​യ​​ർ ബോ​​യ്സ്, ഗേ​​ൾ​​സ് എ​​ന്നീ വി​​ഭാ​​ഗ​​ങ്ങ​​ളി​​ൽ കാ​​ഞ്ഞി​​ര​​പ്പ​ള്ളി ജേ​​താ​​ക്ക​​ളാ​​യി.
ത്രോ ​​ബോ​​ളി​​ൽ സീ​​നി​​യ​​ർ ബോ​​യ്സി​​ൽ ഏ​​റ്റു​​മാ​​നൂ​​രും ഗേ​​ൾ​​സി​​ൽ കോ​​ട്ട​​യം ഈ​​സ്റ്റും ചാ​​ന്പ്യ​​ൻ​​മാ​​രാ​​യ​​പ്പോ​​ൾ സോ​​ഫ്റ്റ് ബോ​​ളി​​ൽ സീ​​നി​​യ​​ർ ഗേ​​ൾ​​സി​​ൽ വൈ​​ക്കം ഉ​​പ​​ജി​​ല്ല​​യ്ക്കാ​​ണ് വി​​ജ​​യം. ഖോ-​​ഖോ​​യി​​ൽ സീ​​നി​​യ​​ർ ബോ​​യ്സി​​ൽ ച​​ങ്ങ​​നാ​​ശേ​​രി​​യും ഗേ​​ൾ​​സി​​ൽ കു​​റ​​വി​​ല​​ങ്ങാ​​ടും ജേ​​താ​​ക്ക​​ളാ​​യി. ജൂ​​ണി​​യ​​ർ ബോ​​യ്സി​​ലും ഗേ​​ൾ​​സി​​ലും ച​​ങ്ങ​​നാ​​ശേ​​രി​​യാ​​ണ് വി​​ജ​​യി​​ക​​ൾ. സ​​ബ് ജൂ​​ണി​​യ​​ർ ഗേ​​ൾ​​സ്, ബോ​​യ്സ് വി​​ഭാ​​ഗ​​ത്തി​​ൽ കാ​​ഞ്ഞി​​ര​​പ്പ​​ള്ളി​​ക്കാ​​ണ് വി​​ജ​​യം.
ഷ​​ട്ടി​​ൽ ബാ​​ൻ​​ഡ്മി​​ന്‍റ​​ണി​​ൽ സ​​ബ് ജൂ​​ണി​​യ​​ർ ബോ​​യ്സ്, ഗേ​​ൾ​​സ് വി​​ഭാ​​ഗ​​ത്തി​​ൽ പാ​​ലാ വി​​ജ​​യി​​ച്ചു. ഇ​​ന്നും മ​​ത്സ​​ര​​ങ്ങ​​ൾ തു​​ട​​രും. ര​​ണ്ടാം​ഘ​​ട്ട മ​​ത്സ​​ര​​ങ്ങ​​ൾ 20ന് ​​ആ​​രം​​ഭി​​ക്കും. മൂ​​ന്നി​​ന് ന​​ട​​ത്താ​​നി​​രു​​ന്ന ചെ​​സ് മ​​ത്സ​​ര​​ങ്ങ​​ൾ ആ​​റി​​ന് പാ​​ലാ അ​​ൽ​​ഫോ​​ൻ​​സാ കോ​​ള​​ജി​​ൽ ന​​ട​​ക്കും.