ജോ​ണി​ന് പ്രാ​യം വെ​റുമൊരു ന​മ്പ​ര്‍; അ​ത്‌ല​റ്റി​ക്സിൽ തി​ള​ങ്ങി 92കാ​ര​ൻ
Friday, September 30, 2022 11:47 PM IST
കോ​​ട്ട​​യം: കാ​​ഞ്ഞി​​ര​​പ്പ​​ള്ളി പാ​​റ​​ത്തോ​​ട് മ​​ട്ട​​യ്ക്ക​​ല്‍ പി.​​എ​​സ്. ജോ​​ണി​​ന് പ്രാ​​യ​​മെ​​ന്ന​​ത് ഒ​​രു സം​​ഖ്യ മാ​​ത്ര​​മാ​​ണ്.
92-ാം വ​​യ​​സി​​ലും നൂ​​റു​​മീ​​റ്റ​​ര്‍ സ്പ്രി​​ന്‍റ് പൂ​​ര്‍​ത്തി​​യാ​​ക്കാ​​ന്‍ വേ​​ണ്ട​​ത് 21 സെ​​ക്ക​​ൻഡ്. സീ​​നി​​യ​​ര്‍ സി​​റ്റി​​സ​​ണ്‍ ആ​​യ​​തി​​നു​​ശേ​​ഷം പ​​ങ്കെ​​ടു​​ത്ത അ​​ത്‌​ല​റ്റി​​ക് മ​​ത്സ​​ര​​ങ്ങ​​ളി​​ലെ​​ല്ലാം ത​​ന്‍റേ​​താ​​യ കൈ​​യൊ​​പ്പ് പ​​തി​​പ്പി​​ച്ചു. അ​​ന്താ​​രാ​​ഷ്‌​ട്ര, ദേ​​ശീ​​യ, സം​​സ്ഥാ​​ന​​ത​​ല മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍നി​​ന്നാ​​യി 158 മെ​​ഡ​​ലു​​ക​​ള്‍ ക​​ര​​സ്ഥ​​മാ​​ക്കി. ഇ​​തി​​ല്‍ ഭൂ​​രി​​ഭാ​​ഗ​​വും സ്വ​​ര്‍​ണ്ണ​​മെ​​ഡ​​ലു​​ക​​ള്‍.
2016ല്‍ ​​ഏ​​ഷ്യ​​യു​​ടെ ബെ​​സ്റ്റ് അ​​ത്‌​ല​റ്റ് അ​​വാ​​ര്‍​ഡ്, ഹ​​ര്‍​ഡി​​ല്‍​സി​​ല്‍ പു​​തി​​യ ഏ​​ഷ്യ​​ന്‍ റി​ക്കാ​​ര്‍​ഡ്, ലോ​​ക മാ​​സ്റ്റേ​​ഴ്സ് അ​​ത്‌​ല​​റ്റി​​ക്സ് ചാ​​മ്പ്യ​​ന്‍​ഷി​​പ്പ്, ഏ​​ഷ്യാ​​ഡ് മാ​​സ്റ്റേ​​ഴ്സ് അ​​ത്‌​ല​​റ്റി​​ക് ചാ​​മ്പ്യ​​ന്‍​ഷി​​പ്പ്, ദേ​​ശീ​​യ-​​സം​​സ്ഥാ​​ന മാ​​സ്റ്റേ​​ഴ്സ് അ​​ത്‌​ല​റ്റി​​ക് ചാ​​മ്പ്യ​​ന്‍​ഷി​​പ്പു​​ക​​ള്‍ ഇ​​ങ്ങ​​നെ നീ​​ളു​​ന്നു നേ​​ടി​​യെ​​ടു​​ത്ത നേ​​ട്ട​​ങ്ങ​​ളു​​ടെ പ​​ട്ടി​​ക.
ഇ​​ഷ്ട​​പ്പെ​​ട്ട ഇ​​നം ഹ​​ര്‍​ഡി​​ല്‍​സാ​​ണെ​​ങ്കി​​ലും ലോം​​ഗ് ജം​​പ്, റേ​​സ് ഇ​​ന​​ങ്ങ​​ളി​​ലും മ​​ത്സ​​രി​​ക്കും. ഈ ​​നേ​​ട്ട​​ങ്ങ​​ളെ​​ല്ലാം കീ​​ഴ​​ട​​ക്കി​​യ​​ത് 87-ാം വ​​യ​​സി​​ല്‍ ഹൃ​​ദ​​യ​​ശ​​സ്ത്ര​​ക്രി​​യ​​യ്ക്ക് വി​​ധേ​​യ​​നാ​​യ ഒ​​രാ​​ളാ​​ണെ​​ന്ന പ്ര​​ത്യേ​​ക​​ത​​യു​​മു​​ണ്ട്. ബെ​​സ്റ്റ് സ്പോ​​ര്‍​ട്സ്മാ​​ന്‍ വി​​ഭാ​​ഗ​​ത്തി​​ല്‍ സം​​സ്ഥാ​​ന സ​​ര്‍​ക്കാ​​രി​​ന്‍റെ വ​​യോ​​സേ​​വ​​ന അ​​വാ​​ര്‍​ഡും ഇ​​ദ്ദേ​​ഹ​​ത്തെ തേ​​ടി​​യെ​​ത്തി​​യി​​രി​​ക്കു​​ക​​യാ​​ണി​​പ്പോ​​ള്‍.
ജീ​​വി​​ത​​ത്തി​​ല്‍ ഏ​​റ്റ​​വും കൂ​ടു​ത​ൽ ആ​​ഘോ​​ഷി​​ക്ക​​പ്പെ​​ടേ​​ണ്ട​​ത് വാ​​ര്‍​ധ​​ക്യ​​​മാ​​ണെ​​ന്ന് പി.​​എ​​സ്. ജോ​​ണ്‍ പ​​റ​​യു​​ന്നു. കു​​ട്ടി​​ക്കാ​​ലം മു​​ത​​ല്‍ സ്പോ​​ര്‍​ട്സ് ഇ​​ന​​ങ്ങ​​ളി​​ല്‍ പ​​ങ്കെ​​ടു​​ത്തി​​രു​​ന്നെ​​ങ്കി​​ലും പാ​​റ​​ത്തോ​​ട് ഗ്രേ​​സി മെ​​മ്മോ​​റി​​യ​​ല്‍ സ്‌​​കൂ​​ളി​​ല്‍ അ​​ധ്യാ​​പ​​ക​​നാ​​യ​​തോ​​ടെ സ്പോ​​ര്‍​ട്സ് ജീ​​വി​​ത​​ത്തി​​ന് ഇ​​ട​​വേ​​ള എ​​ടു​​ക്കു​​ക​​യാ​​യി​​രു​​ന്നു.
സ്‌​​കൂ​​ളി​​ല്‍നി​​ന്ന് വി​​ര​​മി​​ച്ച​​തി​​ന് ശേ​​ഷ​​മാ​​ണ് സ​​ജീ​​വ കാ​​യി​​ക​ജീ​​വി​​ത​​ത്തി​​ലേ​​ക്ക് മ​​ട​​ങ്ങി​​യെ​​ത്തി​​യ​​ത്. 2019 ല്‍ ​​കാ​​യി​​ക​​ദി​​ന​​ത്തി​​ല്‍ ഫി​​റ്റ് ഇ​​ന്ത്യ മൂ​​വ്‌​​മെ​​ന്‍റി​​നോ​​ട​​നു​​ബ​​ന്ധി​​ച്ച് പ്ര​​ധാ​​ന​​മ​​ന്ത്രി​​യി​​ല്‍നി​​ന്ന് ആ​​ദ​​ര​​വ് ഏ​​റ്റു​​വാ​​ങ്ങി​​യി​​രു​​ന്നു. അ​​തി​​രാ​​വി​​ലെ കാ​​ഞ്ഞി​​ര​​പ്പ​​ള്ളി സെ​ന്‍റ് ഡൊ​​മി​​നി​​ക് കോ​​ള​​ജ് ഗ്രൗ​​ണ്ടി​​ല്‍ ര​​ണ്ടു മ​​ണി​​ക്കൂ​​റി​​ല​​ധി​​കം നീ​​ളു​​ന്ന പ​​രി​​ശീ​​ല​​ന​​ത്തി​​ല്‍നി​​ന്നാ​​ണ് അ​​ത്‌​ല​​റ്റി​​ന്‍റെ ഒ​​രു ദി​​വ​​സം ആ​​രം​​ഭി​​ക്കു​​ന്ന​​ത്.
പ​​രി​​ശീ​​ല​​നം ക​​ഴി​​ഞ്ഞാ​​ല്‍ സ്വ​​ന്തം കൃ​​ഷി​​യി​​ട​​ത്തി​​ല്‍ പ​​ണി​​ക​​ളി​​ലേ​​ര്‍​പ്പെ​​ടും. നാ​​ട​​ന്‍ ഭ​​ക്ഷ​​ണമാണ് ഏ​​റെ ഇ​​ഷ്ടം. സ്പോ​​ര്‍​ട്സും കൃ​​ഷി​​യും ക​​ഴി​​ഞ്ഞാ​​ല്‍ ഇ​​ഷ്ട വി​​നോ​​ദം വാ​​യ​​ന​​യാ​​ണ്.
ഭാ​​ര്യ അ​​ന്ന​​മ്മ ജോ​​ണി​​നും മ​​ക​​ന്‍ റോ​​യ് മ​​ട്ട​​യ്ക്ക​​ലി​​നും കു​​ടും​​ബ​​ത്തോ​​ടു​​മൊ​​പ്പ​​മാ​​ണ് താ​മ​​സം. മ​​ക​​ള്‍ സി​​ന്ധു സേ​​വ്യ​​ര്‍.
ഇ​​ന്ന് തൃ​​ശൂ​​രി​​ല്‍ ന​​ട​​ക്കു​​ന്ന സം​​സ്ഥാ​​ന​​ത​​ല വ​​യോ​​ജ​​ന​​ദി​​നാ​​ഘോ​​ഷ ച​​ട​​ങ്ങി​​ല്‍ മ​​ന്ത്രി ആ​​ര്‍. ബി​​ന്ദു​​വി​​ല്‍നി​​ന്ന് ബെ​​സ്റ്റ് സ്പോ​​ര്‍​ട്സ്മാ​​ന്‍ വി​​ഭാ​​ഗ​​ത്തി​​ല്‍ സം​​സ്ഥാ​​ന സ​​ര്‍​ക്കാ​​രി​​ന്‍റെ വ​​യോ​​സേ​​വ​​ന അ​​വാ​​ര്‍​ഡ് ഇ​ദ്ദേ​​ഹം ഏ​​റ്റു​​വാ​​ങ്ങും.