കേരള കോൺ -എം ജില്ലാ ഭാരവാഹികളുടെ യോഗം
Friday, September 30, 2022 11:47 PM IST
കോ​​ട്ട​​യം: ഗാ​​ന്ധി​​ജ​​യ​​ന്തി ദി​​നാ​​ച​​ര​​ണ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി വി​​ദ്യാ​​ഭ്യാ​​സ വ​​കു​​പ്പ് നാ​​ളെ ന​​ട​​ത്താ​​ന്‍ നി​​ശ്ച​​യി​​ച്ചി​​രി​​ക്കു​​ന്ന യോ​​ഗം മാ​​റ്റി​​വ​യ്​​ക്ക​​ണ​​മെ​​ന്ന് കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് -എം ​​ജി​​ല്ലാ ഭാ​​ര​​വാ​​ഹി​​ക​​ളു​​ടെ യോ​​ഗം ആ​​വ​​ശ്യ​​പ്പെ​​ട്ടു. ഇ​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട യോ​​ഗം മൂ​​ന്നി​​ന് അ​​വ​​ധി ദി​​വ​​സ​​മാ​​യ​​തി​​നാ​​ല്‍ ന​​ട​​ത്താ​​ന്‍ അ​​നു​​വ​​ദി​​ക്ക​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ടാ​​നും യോ​​ഗം തീ​​രു​​മാ​​നി​​ച്ചു.
ഗാ​​ന്ധി​​ജ​​യ​​ന്തി ദി​​ന​​ത്തി​​ല്‍ ത​​ന്നെ ല​​ഹ​​രിവി​​മു​​ക്തി പ​​രി​​പാ​​ടി ആ​​രം​​ഭി​​ക്കു​​ന്ന​​തി​​നെ സ്വാ​​ഗ​​തം ചെ​​യ്യു​​ന്നു. ഇ​​തി​​ന് ശ​​രി​​യാ​​യ ദി​​നം ഗാ​​ന്ധി​​ജ​​യ​​ന്തി ത​​ന്നെ​​യാ​​ണെ​​ന്നും കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് -എം ​​അം​​ഗീ​​ക​​രി​​ക്കു​​ന്ന​​താ​​യും യോ​​ഗം അ​​റി​​യി​​ച്ചു.
ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് പ്ര​​ഫ. ലോ​​പ്പ​​സ് മാ​​ത്യു അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. യോ​​ഗ​​ത്തി​​നു മു​​മ്പ് ജി​​ല്ലാ ഭാ​​ര​​വാ​​ഹി​​ക​​ള്‍ കെ.​​എം. മാ​​ണി​​യു​​ടെ ക​​ബ​​റ​​ട​​ത്തി​​ല്‍ പു​​ഷ്പാ​​ര്‍​ച്ച​​ന ന​​ട​​ത്തി.


വൈ​​സ് പ്ര​​സി​​ഡ​​ന്‍റു​​മാ​​രാ​​യ ബാ​​ബു കു​​രി​​ശും​​മൂ​​ട്ടി​​ല്‍, പ്ര​​സാ​​ദ് ഭ​​ക്ത​വി​​ലാ​​സം, ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി​​മാ​​രാ​​യ ഫ്രാ​​ന്‍​സി​​സ് പാ​​ണ്ടി​​ശേ​​രി, ഔ​​സേ​​പ്പ​​ച്ച​​ന്‍ വാ​​ളി​​പ്ലാ​​ക്ക​​ല്‍, പി.​​സി. കു​​ര്യ​​ന്‍, രാ​​ജു ആ​​ല​​പ്പാ​​ട്ട്, ബൈ​​ജു മാ​​തി​​ര​​മ്പു​​ഴ, ബി​​ജു ച​​ക്കാ​​ല, ബി​​നോ ജോ​​ണ്‍ ചാ​​ല​​ക്കു​​ടി, ജോ​​ണി​​ക്കു​​ട്ടി മ​​ഠ​​ത്തി​​ന​​കം, സോ​​ണി തെ​​ക്കേ​​ല്‍, ടി.​​എ. ജ​​യ​​കു​​മാ​​ര്‍, മാ​​ത്തു​​ക്കു​​ട്ടി കു​​ഴി​​ഞ്ഞാ​​ലി​​ല്‍, പാ​​ലാ മ​​ണ്ഡ​​ലം പ്ര​​സി​​ഡ​​ന്‍റ് ബി​​ജു പാ​​ലു​​പ്പ​​ട​​വ​​ന്‍ എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.