ചെ​​ത്തി​​പ്പു​​ഴ ആശുപത്രിയിൽ ഹൃ​​ദ​​യ ദി​​നാ​​ച​​ര​​ണ​​വും വ​​യോ​​ജ​​ന​​ ദി​​നാ​​ച​​ര​​ണ​​വും
Friday, September 30, 2022 11:46 PM IST
ച​​​ങ്ങ​​​നാ​​​ശേ​​​രി: ചെ​​​ത്തി​​​പ്പു​​​ഴ സെ​​​ന്‍റ് തോ​​​മ​​​സ് ആ​​​ശു​​​പ​​​ത്രി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ ലോ​​​ക​​​ഹൃ​​​ദ​​​യ ദി​​​ന​​​വും
വ​​​യോ​​​ജ​​​ന ദി​​​ന​​​വും വി​​​പു​​​ല​​​മാ​​​യ സം​​​ഘ​​​ടി​​​പ്പി​​​ച്ചു. ആ​​​രോ​​​ഗ്യ​​​ക​​​ര​​​മാ​​​യ ജീ​​​വി​​​ത​​​ത്തി​​​ന് ഒ​​​രു ചു​​​വ​​​ട് എ​​​ന്ന സ​​​ന്ദേ​​​ശ​​​വു​​​മാ​​​യി പാ​​​റേ​​​ല്‍പ​​​ള്ളി മൈ​​​താ​​​ന​​​ത്തു​​​നി​​​ന്നു​​​മാ​​​രം​​​ഭി​​​ച്ച ജ​​​ന​​​കീ​​​യ റാ​​​ലി ഡി​​​വൈ​​​എ​​​സ്പി സി.​​​ജി. സ​​​ന​​​ല്‍കു​​​മാ​​​ര്‍ ഫ്‌​​​ളാ​​​ഗ് ഓ​​​ഫ് ചെ​​​യ്തു. സ​​​ര്‍ഗ​​​ക്ഷേ​​​ത്ര​​​യു​​​ടെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ സം​​​ഘ​​​ടി​​​പ്പി​​​ച്ച പ​​​രി​​​പാ​​​ടി​​​യി​​​ല്‍ വി​​​വി​​​ധ സാ​​​മൂ​​​ഹി​​​ക, സാം​​​സ്‌​​​കാ​​​രി​​​ക, വി​​​ദ്യാ​​​ഭ്യാ​​​സ മേ​​​ഖ​​​ല​​​യി​​​ല്‍ പ്ര​​​വ​​​ര്‍ത്തി​​​ക്കു​​​ന്ന​​​വ​​​രും പ​​​ങ്കാ​​​ളി​​​ക​​​ളാ​​​യി.
പൊ​​​തു​​​സ​​​മ്മേ​​​ള​​​നം പ്ര​​​ശ​​​സ്ത സി​​​നി​​​മാതാ​​​രം സ്മി​​​നു സി​​​ജോ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. അ​​​തി​​​രൂ​​​പ​​​ത വി​​​കാ​​​രി ജ​​​ന​​​റാ​​​ള്‍ മോ​​​ണ്‍. ജോ​​​സ​​​ഫ് വാ​​​ണി​​​യ​​​പു​​​ര​​​യ്ക്ക​​​ല്‍ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ഹോ​​​സ്പി​​​റ്റ​​​ല്‍ എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ര്‍ ഫാ. ​​​ജ​​​യിം​​​സ് പി. ​​​കു​​​ന്ന​​​ത്ത് മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി. സ​​​ര്‍ഗ​​​ക്ഷേ​​​ത്ര ഡ​​​യ​​​റ​​​ക്ട​​​ര്‍ ഫാ. ​​​അ​​​ല​​​ക്‌​​​സ് പ്രാ​​​യി​​​ക്ക​​​ളം, ഹോ​​​സ്പി​​​റ്റ​​​ല്‍ അ​​​സോ​​​സി​​​യേ​​​റ്റ് ഡ​​​യ​​​റ​​​ക്‌​​​ട​​​ർ​​​മാ​​​രാ​​​യ ഫാ. ​​​ജോ​​​ഷി മു​​​പ്പ​​​തി​​​ല്‍ചി​​​റ, ഫാ. ​​​ജേ​​​ക്ക​​​ബ് അ​​​ത്തി​​​ക്ക​​​ളം, ഫാ. ​​​തോ​​​മ​​​സ് പു​​​തി​​​യി​​​ടം, സ​​​ര്‍ഗ​​​ക്ഷേ​​​ത്ര സീ​​​നി​​​യ​​​ര്‍ സി​​​റ്റി​​​സ​​​ണ്‍സ് ഫോ​​​റം പ്ര​​​സി​​​ഡ​​​ന്‍റ് ജോ​​​സ് ജോ​​​സ​​​ഫ് ന​​​ടു​​​വി​​​ലേ​​​ഴം, സി​​​സ്റ്റ​​​ര്‍ മെ​​​റീ​​​ന എ​​​സ്ഡി, സി​​​സ്റ്റ​​​ര്‍ ലി​​​ന്‍സി റോ​​​സ് എ​​​സ്ഡി, പ്ര​​​ഫ. ഷൈ​​​ല ഐ​​​പ്, ഡോ. ​​​സ​​​ജി ടി.​​​എം., പോ​​​ള്‍ മാ​​​ത്യു എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു. ഡോ. ​​​അ​​​ബ്ദു​​​ള്‍ ഖാ​​​ദ​​​ര്‍, ഡോ. ​​​ജോ​​​ജി ബോ​​​ബ​​​ന്‍ എ​​​ന്നി​​​വ​​​ര്‍ ക്ലാ​​​സ് ന​​​യി​​​ച്ചു.
ലോ​​​ക​​​ഹൃ​​​ദ​​​യ, വ​​​യോ​​​ജ​​​ന വാ​​​രാ​​​ച​​​ര​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ആ​​​ല​​​പ്പു​​​ഴ, പ​​​ത്ത​​​നം​​​തി​​​ട്ട, കോ​​​ട്ട​​​യം ജി​​​ല്ല​​​ക​​​ളി​​​ലെ വി​​​വി​​​ധ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ല്‍ സൗ​​​ജ​​​ന്യ ര​​​ക്ത​​​സ​​​മ്മ​​​ര്‍ദ, ആ​​​രോ​​​ഗ്യ​​​പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ൾ ആ​​​രം​​​ഭി​​​ച്ചു. പ്ര​​​സ്തു​​​ത സൗ​​​ജ​​​ന്യ പ​​​രി​​​ശോ​​​ധ​​​ന എ​​​ട്ടു​​​വ​​​രെ തു​​​ട​​​രും. കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍ക്കു 9207846999 എ​​​ന്ന ന​​​മ്പ​​​റി​​​ല്‍ ബ​​​ന്ധ​​​പ്പെ​​​ട​​​ണം.