കു​ട്ടി​ക​ൾ​ക്കു ക്ലാ​സെ​ടു​ത്ത് വ​നി​താ എ​ക്സൈ​സ് ഓ​ഫീ​സ​ർ
Friday, September 30, 2022 10:32 PM IST
മു​ക്കൂ​ട്ടു​ത​റ: ല​ഹ​രി ഉ​പ​യോ​ഗ​ത്തി​ലൂ​ടെ വ്യാ​പി​ക്കു​ന്ന മാ​ര​ക നാ​ശ​ങ്ങ​ൾ വി​ശ​ദ​മാ​ക്കി ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തേ​ണ്ട​തി​ന്‍റെ കാ​ര്യ​കാ​ര​ണ​ങ്ങ​ൾ കു​ട്ടി​ക​ളോ​ടു പ​റ​ഞ്ഞു വ​നി​താ എ​ക്സൈ​സ് ഓ​ഫീസ​ർ. ഭാ​വി ത​ല​മു​റ​യെ ല​ഹ​രി​ക്കെ​തി​രേ അ​ണി​നി​ര​ത്താ​നു​ള്ള ച​ർ​ച്ച​യാ​യി മാ​റി ക്ലാ​സ് മു​റി.
മു​ക്കൂ​ട്ടു​ത​റ ഇ​ട​ക​ട​ത്തി ഉമിക്കു​പ്പ സെ​ന്‍റ് മേ​രീ​സ് സ്‌​കൂ​ളി​ലാ​ണ് വ​നി​താ എ​ക്സൈ​സ് ഓ​ഫീ​സ​ർ കെ.​എ. ന​യ​ന​യു​ടെ ക്ലാ​സ് ശ്ര​ദ്ധേ​യ​മാ​യി മാ​റി​യ​ത്.
സ​മൂ​ഹ​ത്തി​ൽ കു​ട്ടി​ക​ളി​ലൂ​ടെ ല​ഹ​രി​വി​രു​ദ്ധ പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​തി​നു​ള്ള പ​രി​ശീ​ല​ന പ​രി​പാ​ടി​യാ​യി​രു​ന്നു ക്ലാ​സ്. കാ​ഞ്ഞി​ര​പ്പ​ള്ളി ലീ​ഗ​ൽ സ​ർ​വീ​സ് ക​മ്മി​റ്റി​യു​ടെ​യും എ​രു​മേ​ലി എ​ക്സൈ​സ് വി​ഭാ​ഗ​ത്തി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് ക്ലാ​സ് സം​ഘ​ടി​പ്പി​ച്ച​ത്.

ന​വ​രാ​ത്രി ഉ​ത്സ​വം

ആ​നി​ക്കാ​ട്: പെ​രു​ന്നാ​ട്ട് പ​ര​ദേ​വ​താ ക്ഷേ​ത്ര​ത്തി​ലെ ന​വ​രാ​ത്രി ഉ​ത്സ​വ​ത്തി​ന് ഒ​രു​ക്ക​ങ്ങ​ളാ​യി. ച​ട​ങ്ങു​ക​ൾ​ക്ക് മേ​ൽ​ശാ​ന്തി സി.​എ​ൻ. ശ്രീ​ധ​ര​ൻ ന​മ്പൂ​തി​രി കാ​ർ​മി​ക​ത്വം വ​ഹി​ക്കും. പൂ​ജ​വ​യ്പ് നാ​ളെ വൈ​കു​ന്നേ​രം ആ​റി​നു ന​ട​ക്കും.
ഉ​രു​ളി​കു​ന്നം: ഐ​ശ്വ​ര്യ​ഗ​ന്ധ​ർ​വ​സ്വാ​മി ഭ​ദ്ര​കാ​ളി​ക്ഷേ​ത്ര​ത്തി​ൽ തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം പൂ​ജ​വ​യ്പ്, വി​ജ​യ​ദ​ശ​മി​നാ​ളി​ൽ നാ​രാ​യ​ണ​മം​ഗ​ലം വാ​സു​ദേ​വ​ൻ മൂ​സ​തി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ദ്യാ​രം​ഭം.
എ​ലി​ക്കു​ളം: ഭ​ഗ​വ​തി​ക്ഷേ​ത്ര​ത്തി​ൽ ഇ​ന്നു വൈ​കു​ന്നേ​രം ആ​റി​ന് പ​ഞ്ചാ​രി​മേ​ളം, നാ​ളെ വൈ​കു​ന്നേ​രം ഏ​ഴി​ന് ഗ്ര​ന്ഥം എ​ഴു​ന്ന​ള്ളി​പ്പും പൂ​ജ​വ​യ്പും. വി​ജ​യ​ദ​ശ​മി​നാ​ളി​ൽ ക​ള​ത്തി​ൽ പെ​രി​ക​മ​ന ഇ​ല്ലം വി​ഷ്ണു​ന​മ്പൂ​തി​രി​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ദ്യാ​രം​ഭം.