വാ​ഴൂ​രി​ല്‍ അ​ഗ്രി ന്യൂ​ട്രി ഗാ​ര്‍​ഡ​ന്‍ പ​ദ്ധ​തി​ക്കു തു​ട​ക്കം
Friday, September 30, 2022 10:32 PM IST
വാ​ഴൂ​ര്‍: വാ​ഴൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​പ്പാ​ക്കു​ന്ന അ​ഗ്രി ന്യൂ​ട്രി ഗാ​ര്‍​ഡ​ന്‍ പ​ദ്ധ​തി​ക്കു ക​ങ്ങ​ഴ​യി​ല്‍ തു​ട​ക്ക​മാ​യി. വി​ഷ​ര​ഹി​ത​വും പോ​ഷ​ക​പ്ര​ദ​വു​മാ​യ പ​ച്ച​ക്ക​റി​ക​ള്‍ അ​ടു​ക്ക​ള​ത്തോ​ട്ട​ത്തി​ല്‍ ഉ​ത്പാ​ദി​പ്പി​ക്കു​ക എ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ അ​ഞ്ചു​ത​രം പ​ച്ച​ക്ക​റി വി​ത്തു​ക​ള്‍ കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ളാ​യ 50 വ​നി​ത​ക​ള്‍​ക്ക് വി​ത​ര​ണം ചെ​യ്തു. ത​ക്കാ​ളി, വെ​ണ്ട, മു​ള​ക്, ചീ​ര, വ​ഴു​ത​ന എ​ന്നി​വ​യാ​ണ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്.
വാ​ഴൂ​ര്‍ ബ്ലോ​ക്ക് പ​രി​ധി​യി​ലെ എ​ല്ലാ പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഡു​ക​ളി​ലും 50 വീ​തം വ​നി​ത​ക​ള്‍​ക്ക് പ​ച്ച​ക്ക​റി​വി​ത്ത് വി​ത​ര​ണം ചെ​യ്യാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. 4750 കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ളു​ടെ കു​ടും​ബങ്ങ​ള്‍​ക്ക് ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പ​ച്ച​ക്ക​റി വി​ത്തു​ക​ള്‍ വി​ത​ര​ണം ചെ​യ്യും. ക​ങ്ങ​ഴ പ​ഞ്ചാ​യ​ത്തി​ലെ കു​ടും​ബ​ശ്രീ കാ​ര്‍​ഷി​ക ന​ഴ്‌​സ​റി​യി​ലാ​ണ് 25 രൂ​പ നി​ര​ക്കി​ല്‍ വി​ത്തു​ക​ള്‍ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​ത്. സ​ര്‍​ക്കാ​രി​ന്‍റെ ഞ​ങ്ങ​ളും കൃ​ഷി​യി​ലേ​ക്ക് എ​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് പ​ച്ച​ക്ക​റി​വി​ത്ത് വി​ത​ര​ണം ന​ട​ത്തു​ന്ന​ത്.
പ​ദ്ധ​തി​യു​ടെ ബ്ലോ​ക്കു​ത​ല ഉ​ദ്ഘാ​ട​നം വാ​ഴൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മു​കേ​ഷ് കെ. ​മ​ണി നി​ര്‍​വ​ഹി​ച്ചു. ക​ങ്ങ​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. റം​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും ചേ​ര്‍​ന്ന് ഫ​ല​വൃ​ക്ഷ​ത്തൈ​യും ന​ട്ടു.