ഞാ​യ​റാ​ഴ്ച പ്ര​വൃ​ത്തി​ദി​നം: വ്യാ​പ​ക പ്ര​തി​ഷേ​ധം
Friday, September 30, 2022 10:32 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: ഗാ​ന്ധി​ജ​യ​ന്തി ദി​ന​ത്തി​ന്‍റെ പേ​രി​ൽ ഞാ​യ​റാ​ഴ്ച പ്ര​വൃ​ത്തി​ദി​ന​മാ​ക്കാ​നു​ള്ള കു​ത്സി​ത ശ്ര​മ​ത്തി​ൽ​നി​ന്ന് സ​ർ​ക്കാ​ർ പി​ന്തി​രി​യ​ണ​മെ​ന്ന് ക​ത്തീ​ഡ്ര​ൽ ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് നേ​തൃ​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. സ്കൂ​ളു​ക​ളി​ൽ കു​ട്ടി​ക​ളെ​യും അ​ധ്യാ​പ​ക​രെ​യും വി​ളി​ച്ചു​വ​രു​ത്തി ല​ഹ​രി വി​മു​ക്ത ബോ​ധ​വ​ത്ക​ര​ണം ന​ട​ത്താ​നെ​ന്ന പേ​രി​ൽ ക്രൈ​സ്ത​വ​ർ​ക്ക് ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ദി​വ​സ​മാ​യ ഞാ​യ​റാ​ഴ്ചത​ന്നെ തെ​രെ​ഞ്ഞ​ടു​ത്ത​തു പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണ്. ല​ഹ​രി വി​മു​ക്ത ക്യാ​മ്പി​നെ പൂ​ർ​ണ​മാ​യി അം​ഗീ​ക​രി​ക്കു​ക​യും ഈ ​വ​ലി​യ വി​പ​ത്തി​നെ​തി​രാ​യി ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് എ​ന്നും നി​ല​പാ​ടു​ക​ൾ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ള്ള​തു​മാ​ണെ​ന്നും യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി.
പ്ര​സി​ഡ​ന്‍റ് കെ.​കെ. മൈ​ക്കി​ളി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ഡ​യ​റ​ക്ട​ർ ഫാ. ​വ​ർ​ഗീ​സ് പ​രി​ന്തി​രി​ക്ക​ൽ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി​ജി പു​ത്തേ​ട്ട്, ട്ര​ഷ​റ​ർ ജ​യിം​സു​കു​ട്ടി ആ​ശാ​രി​പ​റ​മ്പി​ൽ, രൂ​പ​ത സെ​ക്ര​ട്ട​റി ജോ​സ​ഫ് പ​ണ്ടാ​ര​ക്ക​ളം, സാ​ബു കൊ​ച്ചു​പു​ര​യ്ക്ക​ൽ​പ​റ​മ്പി​ൽ, ജി​ജി പു​തി​യി​ടം, റെ​ജി കൊ​ച്ചു​ക​രി​പ്പാ​പ​റ​മ്പി​ൽ, ഫി​ലി​പ്പ് പ​ള്ളി​വാ​തു​ക്ക​ൽ, സ​ച്ചി​ൻ വെ​ട്ടി​യാ​ങ്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
കാ​ഞ്ഞി​ര​പ്പ​ള്ളി: ഞാ​യ​റാ​ഴ്ച പ്ര​വൃ​ത്തി​ദി​ന​മാ​ക്കു​ന്ന​തി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത കാ​ത്ത​ലി​ക് ടീ​ച്ചേ​ഴ്സ് ഗി​ൽ​ഡ് പ്ര​തി​ഷേ​ധി​ച്ചു. ഞാ​യ​റാ​ഴ്ച പ്ര​വൃത്തി​ദി​ന​മാ​ക്കു​ന്ന​ത് ക്രൈ​സ്ത​വ വി​ശ്വാ​സി​ക​ളു​ടെ മ​ത​സ്വാ​ത​ന്ത്ര്യ​ത്തി​ന്മേ​ലു​ള്ള ക​ട​ന്നു​ക​യ​റ്റ​മാ​ണ്. ല​ഹ​രിവി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് എ​ക്കാ​ല​വും ചു​ക്കാ​ൻ പി​ടി​ച്ചി​ട്ടു​ള്ള​ത് ക്രൈ​സ്ത​വ സ​മൂ​ഹം ത​ന്നെ​യാ​ണ്. നാ​ളെ ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന ബോ​ധ​വ​ത്കര​ണ കാ​ന്പ​യി​ൻ മ​റ്റൊ​രു​ദി​വ​സ​ത്തേ​ക്ക് മാ​റ്റി​വ​യ്ക്ക​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​സി​ഡ​ന്‍റ് തോ​മ​സ് ജേ​ക്ക​ബ്, സെ​ക്ര​ട്ട​റി സി​റി​യ​ക് മാ​ത്യു, റോ​ണി സെ​ബാ​സ്റ്റ്യ​ൻ, തോ​മ​സ് പി. ​ഡൊ​മി​നി​ക്, ജോ​മോ​ൻ ജോ​സ​ഫ്, റോ​ബി കെ. ​തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
മു​ണ്ട​ക്ക​യം: ഞാ​യ​റാ​ഴ്ച പ്ര​വൃ​ത്തി​ദി​വ​സ​മാ​ക്കി​ക്കൊ​ണ്ടു​ള്ള സ​മീ​പ​കാ​ല​ത്തെ ഇ​ട​പ്പെ​ട​ലു​ക​ള്‍​ക്കെ​തി​രേ വ്യാ​കു​ല​മാ​താ ഫൊ​റോ​ന പള്ളി പി​തൃ​വേ​ദി യൂ​ണി​റ്റ് പ്ര​തി​ഷേ​ധി​ച്ചു. ഫൊ​റോ​ന വി​കാ​രി ഫാ. ​ജെ​യിം​സ് മു​ത്ത​നാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​സി. വി​കാ​രി ഫാ. ​ജെയിം​സ് ആ​യി​ല്ലൂ​ർ, പി​തൃ​വേ​ദി പ്ര​സി​ഡ​ന്‍റ് ജോ​യി തോ​മ​സ്, സെക്ര​ട്ട​റി ബി​നു തു​ണ്ട​ത്തി​ല്‍, ട്ര​ഷ​റ​ര്‍ ജേ​ക്ക​ബ് സി. ​ക​ല്ലൂ​ര്‍, വ​ര്‍​ക്കി മ​ണ​ക്കാ​ട്ട് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.