ചങ്ങനാശേരി: പട്ടികജാതി ക്ഷേമസമിതി സംസ്ഥാന വാഹന പ്രചാരണ ജാഥയ്ക്ക് ചങ്ങനാശേരിയില്‍ സ്വീകരണം നല്കി. സ്വകാര്യ എയ്ഡഡ് മേഖലകളില്‍ തൊഴില്‍ സംവരണം അനുവദിക്കുക, ഭൂമി, വീട് വിദ്യാഭ്യാസം എന്നിവ സംരക്ഷിക്കുക, എന്നീ ആവശ്യങ്ങള്‍ ഉയര്‍ത്തി ഒക്ടോബര്‍ മൂന്നിന് നടത്തുന്ന സെക്രട്ടറിയേറ്റ് മാര്‍ച്ചിന്റെ പ്രചരണാര്‍ഥമുള്ള സംസ്ഥാന ജാഥയാണ് ചങ്ങനാശേരിയില്‍ എത്തിച്ചേര്‍ന്നത്.
പെരുന്ന റെഡ്സ്ക്വയറില്‍ ജാഥ ക്യാപ്റ്റനും സംസ്ഥാന സെക്രട്ടറിയുമായ കെ. സോമപ്രസാദ്, ജാഥാംഗങ്ങള്‍ ആയ സംസ്ഥാന പ്രസിഡന്റും ജാഥാ വൈസ് ക്യാപ്റ്റനുമായ വണ്ടിത്തടം മധു, ജാഥ മാനേജര്‍ വി.ആര്. ശാലിനി, ജാഥാ അംഗങ്ങളായ കെ ശാന്തകുമാരി എംഎല്‍എ, എസ്. അജയകുമാര്‍, സി.കെ. ഗിരിജ എന്നിവരെ സിപിഎം ജില്ലാ സെക്രട്ടറി എ.വി. റസല്‍ മാലയിട്ട് സ്വീകരിച്ചു. തുടര്‍ന്ന് സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. കെ. അനില്‍കുമാര്‍, സിഐടിയു ജില്ലാ സെക്രട്ടറി ടി.ആര്. രഘുനാഥന്, കേരള കര്‍ഷക സംഘം സംസ്ഥാന എക്സിക്യുട്ടീവ് അംഗം, പ്രഫ എം.ടി. ജോസഫ്, സിഐടിയു ജില്ലാ പ്രസിഡന്റ് അഡ്വ. റെജി സഖറിയ, സ്വാഗതസംഘം ചെയര്മാന് കെ.സി. ജോസഫ്, സെക്രട്ടറി എ.എം. തമ്പി, പി.കെ. എസ് ജില്ലാ സെക്രട്ടറി കെ.എസ്. രാജു, പ്രസിഡന്റ് ഡോ. കെ.എം. ദിലീപ് എന്നിവരുടെ നേതൃത്വത്തില്‍ നഗരത്തിലേക്ക് സ്വീകരിച്ചു. സമ്മേളനത്തില്‍ പികെഎസ് ജില്ലാ പ്രസിഡന്റ് ഡോ. കെ.എം. ദിലീപ് അധ്യക്ഷത വഹിച്ചു.