കോ​ട്ട​യം അ​തി​രൂ​പ​ത മി​ഷ​ൻ​ലീ​ഗ് പ്ലാ​റ്റി​നം ജൂ​ബി​ലി സ​മാ​പ​നം മു​ട്ട​ത്ത്
Thursday, September 29, 2022 11:32 PM IST
തൊ​ടു​പു​ഴ: കോ​ട്ട​യം അ​തി​രൂ​പ​ത ചെ​റു​പു​ഷ്പ മി​ഷ​ൻ​ലീ​ഗ് പ്ലാ​റ്റി​നം ജൂ​ബി​ലി സ​മാ​പ​ന​വും പ്രേ​ഷി​ത റാ​ലി​യും ഒ​ക്ടോ​ബ​ർ ര​ണ്ടി​ന് മു​ട്ടം സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്ക പ​ള്ളി​യി​ൽ ന​ട​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
രാ​വി​ലെ 9.30നു ​വി​ശു​ദ്ധ കു​ർ​ബാ​ന, പ​താ​ക ഉ​യ​ർ​ത്ത​ൽ. തു​ട​ർ​ന്ന് മു​ൻ​കാ​ല ഭാ​ര​വാ​ഹി​ക​ളു​ടെ സം​ഗ​മം. ഉ​ച്ച​ക​ഴി​ഞ്ഞ് 2.30നു ​ഷ​ന്താ​ൾ ജ്യോ​തി പ​ബ്ലി​ക് സ്കൂ​ൾ മൈ​താ​നി​യി​ൽ​നി​ന്ന് ആ​രം​ഭി​ക്കു​ന്ന പ്രേ​ഷി​ത റാ​ലി പി.​ജെ. ജോ​സ​ഫ് എം​എ​ൽ​എ ഫ്ളാ​ഗ് ഓ​ഫ് ചെ​യ്യും. അ​തി​രൂ​പ​ത​യി​ലെ ഒ​ന്പ​തു ഫൊ​റോ​ന​ക​ളി​ൽ​നി​ന്നാ​യി ആ​റാ​യി​ര​ത്തോ​ളം കു​ഞ്ഞു​മി​ഷ​ന​റി​മാ​ർ റാ​ലി​യി​ൽ അ​ണി​നി​ര​ക്കും.
സ​മാ​പ​ന സ​മ്മേ​ള​നം കോ​ട്ട​യം അ​തി​രൂ​പ​ത മെ​ത്രാ​പ്പോ​ലീ​ത്ത മാ​ർ മാ​ത്യു മൂ​ല​ക്കാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്യും. സി​എം​എ​ൽ കോ​ട്ട​യം അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് റി​ക്കി ജോ​സ​ഫ് കോ​ച്ചേ​രി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ച് മി​ഷ​ൻ​ലീ​ഗ് മു​ട്ടം ഇ​ട​വ​ക​യി​ൽ നി​ർ​മി​ച്ചു ന​ൽ​കു​ന്ന വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​നം അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ജോ​സ​ഫ് പ​ണ്ടാ​ര​ശേ​രി​ൽ നി​ർ​വ​ഹി​ക്കും. ജൂ​ബി​ലി സ്മ​ര​ണി​ക​യു​ടെ പ്ര​കാ​ശ​നം ഗീ​വ​ർ​ഗീ​സ് മാ​ർ അ​പ്രേം നി​ർ​വ​ഹി​ക്കും.
ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി, മി​ഷ​ൻ​ലീ​ഗ് അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​റ്റി​നേ​ഷ് കു​ര്യ​ൻ പി​ണ​ർ​ക്കു​ടി​യി​ൽ, ഫാ. ​ജോ​സ​ഫ് അ​രീ​ച്ചി​റ, ഫാ. ​ബി​നു കു​ന്ന​ത്ത്, സി​സ്റ്റ​ർ ലി​സി ജോ​ണ്‍, ഡേ​വി​ഡ് വ​ല്ലൂ​രാ​ൻ, ബി​നോ​യി പ​ള്ളി​പ​റ​ന്പി​ൽ, സു​ജി പു​ല്ലു​കാ​ട്ട്, അ​രു​ണ്‍ പു​ത്ത​ൻ​പു​ര​യ്ക്ക​ൽ, ഷൈ​ജ ജോ​മോ​ൻ, റെ​ജി ഗോ​പി, യു.​കെ. സ്റ്റീ​ഫ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.
പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ മു​ട്ടം പ​ള്ളി വി​കാ​രി ഫാ. ​ജോ​സ് മാ​ന്പു​ഴ​യ്ക്ക​ൽ, റി​ക്കി ജോ​സ​ഫ് കോ​ച്ചേ​രി​ൽ, സാ​ല​സ് ചാ​ക്കോ, യു.​കെ. സ്റ്റീ​ഫ​ൻ, ജോ​സ് ജോ​സ​ഫ്, അ​ജീ​ഷ് ജോ​സ​ഫ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.