ഗാ​ന്ധി സ്മൃ​തി ചി​ത്ര​ര​ച​ന​യും സെ​മി​നാ​റും ര​ണ്ടി​ന്
Thursday, September 29, 2022 11:32 PM IST
ത​ല​യോ​ല​പ്പ​റ​മ്പ്: മു​ദ്ര പ​ബ്ലി​ക് ലൈ​ബ്ര​റി​യു​ടേ​യും അ​ക്ഷ​ര​ദീ​പം സാം​സ്കാ​രി​ക സ​മി​തി കോ​ട്ട​യം ജി​ല്ലാ ക​മ്മ​ിറ്റി​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ഒ​ക്‌ടോ​ബ​ർ ര​ണ്ടി​ന് ഗാ​ന്ധി സ്മൃ​തി ജ​ന​കീ​യ ചി​ത്ര​ര​ച​ന​യും സെ​മി​നാ​റും സം​ഘ​ടി​പ്പി​ക്കും.
ഒ​ക്‌ടോ​ബ​ർ ര​ണ്ടി​ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​നു ഗാ​ന്ധി സ്മൃ​തി ജ​ന​കീ​യ ചി​ത്ര​ര​ച​ന ല​ളി​ത​ക​ലാ അ​ക്കാ​ദ​മി മു​ൻ സെ​ക്ര​ട്ട​റി എം.​കെ. ഷി​ബു ഉ​ദ്ഘാ​ട​നം ചെ​യ്യും. തു​ട​ർ​ന്ന് ക​വി​യ​ര​ങ്ങ് അ​ക്ഷ​ര​ദീ​പം സം​സ്ഥാ​ന ട്ര​ഷ​റ​ർ എ.​എ​ൻ. സാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്യും. തു​ട​ർ​ന്നു സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ 75 വ​ർ​ഷ​ങ്ങ​ൾ ച​രി​ത്ര​വും യാ​ഥാ​ർ​ഥ്യ​വും എ​ന്ന വി​ഷ​യ​ത്തി​ൽ സെ​മി​നാ​ർ ന​ട​ത്തും.
ഇ.​വി. പ്ര​കാ​ശ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. മു​ദ്ര സാം​സ്കാ​രി​ക സ​മി​തി പ്ര​സി​ഡ​ന്‍റ് എം.​ജി. രാ​ഘ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ് പ്ര​ഫ. എ​ച്ച്. സ​ദാ​ശി​വ​ൻ​പി​ള്ള, സ​ണ്ണി ചെ​റി​യാ​ൻ, എ.​എ​ൻ. സാ​ബു, ബേ​ബി ടി. ​കു​ര്യ​ൻ, എം.​കെ. ഷി​ബു, ഇ​ട​വ​ട്ടം ജ​യ​കു​മാ​ർ, എ. ​ശ്രീ​ക​ല, പി.​പി. പ​ത്മ​ന​ന്ദ​ന​ൻ, അ​ബ്ദു​ൾ ക​രീം ചൈ​ത​ന്യ, കെ.​ആ​ർ. സു​ശീ​ല​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.