ബോ​ധ​വ​ത്ക​ര​ണ ക്ലാ​സി​ൽ പ​ങ്കെ​ടു​ത്ത​യാ​ൾ കു​ഴ​ഞ്ഞുവീ​ണു
Thursday, September 29, 2022 11:28 PM IST
ഗാ​ന്ധി​ന​ഗ​ർ: ലോ​ക ഹൃ​ദ​യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഹൃ​ദ്രോ​ഗ വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ബോ​ധ​വ​ത്ക​ര​ണ ക്ലാ​സി​ൽ പ​ങ്കെ​ടു​ത്ത​യാ​ൾ കു​ഴ​ഞ്ഞു വീ​ണു. ഹൃ​ദ്രോ​ഗ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന പ്ര​കാ​ശ് എ​ന്ന​യാ​ളാ​ണ് കു​ഴ​ഞ്ഞു​വീ​ണ​ത്. ഇ​യാ​ൾ ഇ​രു​ന്ന ക​സേ​ര​യി​ൽ​നി​ന്ന് ബോ​ധ​ര​ഹി​ത​നാ​യി വീ​ഴു​ക​യാ​യി​രു​ന്നു.
ഹൃ​ദ്രോ​ഗ വി​ഭാ​ഗം മേ​ധാ​വി ഡോ. ​വി.​എ​ൽ. ജ​യ​പ്ര​കാ​ശ് ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് അ​വ​സാ​നി​പ്പി​ച്ചു മ​ട​ങ്ങാ​നൊ​രു​ങ്ങു​ന്പോ​ഴാ​ണ് ഇ​യാ​ൾ മ​റി​ഞ്ഞു​വീ​ണ​ത്. ഉ​ട​ൻ ഡോ. ​വി.​എ​ൽ. ജ​യ​പ്ര​കാ​ശും ആ​ർ​എം​ഒ ഡോ. ​ര​ഞ്ജി​നും ചേ​ർ​ന്ന് ഇ​ദ്ദേ​ഹ​ത്തെ ത​റ​യി​ൽ കി​ട​ത്തു​ക​യും പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും ചെ​യ്തു. ര​ക്ത​സ​മ്മ​ർ​ദം കു​റ​ഞ്ഞ​താ​ണ് ഇ​യാ​ൾ ബോ​ധ​ര​ഹി​ത​നാ​യി വീ​ഴാ​ൻ കാ​ര​ണം. ഡോ​ക്ട​ർ​മാ​രു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം രോ​ഗി​ക്ക് അ​ടി​യ​ന്ത​ര ചി​കി​ത്സ ന​ൽ​കി. ഇ​യാ​ളെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റി.