ഏ​റ്റു​മാ​നൂ​രി​ൽ നാ​യ്ക്ക​ൾ​ക്ക് വാ​ക്സി​നേ​ഷ​ൻ ന​ൽ​കിത്തു​ട​ങ്ങി
Thursday, September 29, 2022 11:28 PM IST
ഏ​റ്റു​മാ​നൂ​ർ: ന​ഗ​ര പ​രി​ധി​യി​ലു​ള്ള തെ​രു​വു​നാ​യ്ക്ക​ൾ​ക്ക് പ്ര​തി​രോ​ധ വാ​ക്സി​നേ​ഷ​ൻ ന​ൽ​കു​ന്ന പ​ദ്ധ​തി ആ​രം​ഭി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ ന​ഗ​ര​സ​ഭാ കാ​ര്യാ​ല​യ​ത്തി​നു സ​മീ​പം ചെ​യ​ർ​പേ​ഴ്സ​ൺ ലൗ​ലി ജോ​ർ​ജ് പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു.
വാ​ക്സി​നേ​ഷ​ന് ന​ഗ​ര​സ​ഭ 2.5 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി​യി​ട്ടു​ണ്ടെ​ന്നു ചെ​യ​ർ​പേ​ഴ്സ​ൺ പ​റ​ഞ്ഞു. എ​ബി​സി പ​ദ്ധ​തി ഉ​ട​ൻ ന​ട​പ്പി​ലാ​ക്കു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു. ഡോ​ഗ് കാ​ച്ച​ർ ജ​യ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശീ​ല​നം ല​ഭി​ച്ച അ​ഞ്ചു പേ​ര​ട​ങ്ങു​ന്ന സം​ഘ​ത്തെ​യാ​ണ് പ്ര​തി​രാേ​ധ കു​ത്തി​വ​യ്പി​നാ​യി നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്.
ഒ​രു നാ​യ​യ്ക്കു വാ​ക്സി​നേ​ഷ​ൻ ന​ൽ​കു​ന്ന​തി​ന് 300 രൂ​പ​യാ​ണ് ന​ഗ​ര​സ​ഭ ന​ൽ​കു​ന്ന​ത്. നാ​യ്ക്ക​ളെ വ​ല ഉ​പ​യോ​ഗി​ച്ച്‌ പി​ടി​ച്ച്‌ വാ​ക്സി​ൻ കു​ത്തി​വ​യ്ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. കു​ത്തി​വ​ച്ച നാ​യ്ക്ക​ളെ തി​രി​ച്ച​റി​യു​ന്ന​തി​നാ​യി പ്ര​ത്യേ​ക അ​ട​യാ​ളം ന​ൽ​കു​ന്നു​ണ്ട്. ന​ഗ​ര​സ​ഭാ സ്ഥി​രം​സ​മി​തി ചെ​യ​ർ​പേ​ഴ്സ​ൺ​മാ​രാ​യ അ​ജി​താ ഷാ​ജി, വി​ജി ചാ​വ​റ, വി.​എ​സ്. വി​ശ്വ​നാ​ഥ​ൻ, കൗ​ൺ​സി​ല​ർ​മാ​രാ​യ പ്രി​യ സ​ജീ​വ്, സു​രേ​ഷ് വ​ട​ക്കേ​ടം എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.
ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം തെ​രു​വി​ൽ അ​ല​ഞ്ഞു​ന​ട​ന്നി​രു​ന്ന നാ​യ വി​ദ്യാ​ർ​ഥി​യ​ട​ക്കം ഏ​ഴു പേ​രെ ക​ടി​ച്ചു പ​രി​ക്കേ​ൽ​പ്പി​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധ​മു​യ​ർ​ത്തി​യി​രു​ന്നു.