മു​ന്നാ​ക്ക സ​മു​ദാ​യ​ങ്ങ​ളു​ടെ ആ​നു​കൂ​ല്യ​ങ്ങ​ള്‍ ത​ട​യു​ന്ന​തി​നു പി​ന്നി​ല്‍ ഉ​ദ്യോഗ​സ്ഥ ഉ​പ​ജാ​പ​ സം​ഘം: ജി. ​സു​കു​മാ​ര​ന്‍നാ​യ​ര്‍
Thursday, September 29, 2022 12:58 AM IST
ച​ങ്ങ​നാ​ശേ​രി: മു​ന്നാ​ക്ക​സ​മു​ദാ​യ​ങ്ങ​ള്‍ക്ക് അ​ര്‍ഹ​മാ​യ ആ​നു​കൂ​ല്യ​ങ്ങ​ള്‍ ന​ല്‍കാ​തെ സ​ര്‍ക്കാ​രു​ക​ള്‍ മു​ഖം​തി​രി​ച്ചു നി​ല്‍ക്കു​ക​യാ​ണെ​ന്നും ഇ​തി​ന് ചു​ക്കാ​ന്‍പി​ടി​ക്കു​ന്ന​ത് ഉ​ദ്യോ​ഗ​സ്ഥ​ത​ല​ത്തി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന ഉ​പ​ജാ​പ​ക​സം​ഘ​മാ​ണെ​ന്നു സം​ശ​യി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു​വെ​ന്നും എ​ന്‍എ​സ്എ​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജി. ​സു​കു​മാ​ര​ന്‍നാ​യ​ര്‍. എ​ന്‍എ​സ്എ​സ് ബാ​ല​ന്‍സ്ഷീ​റ്റ് പാ​സാ​ക്കു​ന്ന​തി​നാ​യി ചേ​ര്‍ന്ന സ​മ്മേ​ള​ന​ത്തി​ല്‍ മു​ഖ്യ​പ്ര​സം​ഗം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍ക്കാ​രു​ക​ള്‍ മു​ന്നാ​ക്ക​സ​മു​ദാ​യ​ങ്ങ​ളെ അ​വ​ഗ​ണി​ച്ചാ​ല്‍ ഒ​ന്നും സം​ഭ​വി​ക്കി​ല്ലെ​ന്നാ​ണ് അ​വ​രു​ടെ ധാ​ര​ണ. ന്യൂ​ന​പ​ക്ഷ​പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ളെ സം​ര​ക്ഷി​ക്കു​മ്പോ​ള്‍ മു​ന്നോ​ക്ക​ക്കാ​ര്‍ക്ക് അ​വ​ഗ​ണ​ന മാ​ത്ര​മാ​ണു​ണ്ടാ​കു​ന്ന​ത്. ഇ​തി​ലൂ​ടെ രാ​ഷ്‌​ട്രീ​യ​പാ​ര്‍ട്ടി​ക​ള്‍ ഭ​ര​ണ​ത്തി​ലെ​ത്താ​ൻ വോ​ട്ട്ബാ​ങ്ക് നേ​ടു​ക എ​ന്ന​താ​ണ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും എ​ന്‍എ​സ്എ​സ് ജ​ന​റ​ല്‍സെ​ക്ര​ട്ട​റി കൂ​ട്ടി​ച്ചേ​ര്‍ത്തു.