ഫ്രാ​​​ൻ​​​സി​​​സ് ആ​​​ചാ​​​ര്യ പു​​​ര​​​സ്കാ​​​രം സ​​മ​​ർ​​പ്പി​​ച്ചു
Thursday, September 29, 2022 12:58 AM IST
കോ​​​ട്ട​​​യം: മാ​​​ന​​​വി​​​കം സോ​​​ഷ്യ​​​ല്‍ സ​​​ര്‍ക്കി​​​ളി​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ല്‍ കോ​​​ട്ട​​​യം പ്ര​​​സ് ക്ല​​​ബ് ഹാ​​​ളി​​​ല്‍ ന​​​ട​​​ന്ന ഫ്രാ​​​ന്‍സി​​​സ് ആ​​​ചാ​​​ര്യ സ്മാ​​​ര​​​ക പ്ര​​​ഭാ​​​ഷ​​​ണ ഉ​​​ദ്ഘാ​​​ട​​​ന​​​വും ശാ​​​സ്ത്ര പു​​​ര​​​സ്‌​​​കാ​​​ര സ​​​മ​​​ര്‍പ്പ​​​ണ​​​വും മ​​​ന്ത്രി റോ​​​ഷി അ​​​ഗ​​​സ്റ്റി​​​ന്‍ നി​​​ര്‍വ​​​ഹി​​​ച്ചു. ഫ്രാ​​​ന്‍സി​​​സ് ആ​​​ചാ​​​ര്യ ശാ​​​സ്ത്ര പു​​​ര​​​സ്‌​​​കാ​​​രം മ​​​ന്ത്രി, എം​​​ജി യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി വൈ​​​സ് ചാ​​​ന്‍സ​​​ല​​​ര്‍ ഡോ. ​​​സാ​​​ബു തോ​​​മ​​​സി​​​നു സ​​​മ​​​ര്‍പ്പി​​​ച്ചു. കേ​​​ര​​​ള ബാ​​​ങ്ക് ഡ​​​യ​​​റ​​​ക്ട​​​ര്‍ കെ.​​​ജെ. ഫി​​​ലി​​​പ്പ് കു​​​ഴി​​​കു​​​ളം അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ഫ്രാ​​​ന്‍സി​​​സ് ആ​​​ചാ​​​ര്യ സ്മാ​​​ര​​​ക പ്ര​​​ഭാ​​​ഷ​​​ണം ശാ​​​ന്തി​​​ഗി​​​രി ആ​​​ശ്ര​​​മം ജ​​​ന​​​റ​​​ല്‍ സെ​​​ക​​​ട്ട​​​റി സ്വാ​​​മി ഗു​​​രു​​​ര​​​ത്‌​​​നം ജ്ഞാ​​​ന​​​ത​​​പ​​​സ്വി ന​​​ട​​​ത്തി.

വി​​​വി​​​ധ മേ​​​ഖ​​​ല​​​യി​​​ല്‍ നി​​​സ്തു​​​ല സേ​​​വ​​​ന​​​ങ്ങ​​​ള്‍ ന​​​ട​​​ത്തി കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന സാം​​​സ്‌​​​കാ​​​രി​​​ക നേ​​​താ​​​ക്ക​​​ളാ​​​യ മോ​​​ഹ​​​ന്‍ ഡി. ​​​കു​​​റി​​​ച്ചി, സ​​​ണ്ണി വ​​​ര്‍ഗീ​​​സ്, മേ​​​രി ജോ​​​ണ്‍, യോ​​​ഗീ രാ​​​ജ് തെ​​​ക്കേ​​​മ​​​റ്റം എ​​​ന്നി​​​വ​​​രെ പൊ​​​ന്നാ​​​ട​​​യ​​​ണി​​​യി​​​ച്ച് മ​​​ന്ത്രി ആ​​​ദ​​​രി​​​ച്ചു.