എ​സി റോ​ഡ് നി​ര്‍മാ​ണം: ഒ​ന്നാം​ക​ര​യി​ല്‍ നാ​ളെ രാ​ത്രി ഗ​താ​ഗ​ത​ നി​യ​ന്ത്ര​ണം
Thursday, September 29, 2022 12:58 AM IST
ച​ങ്ങ​നാ​ശേ​രി: എ​സി റോ​ഡി​ന്‍റെ പു​ന​രു​ദ്ധാ​ര​ണ പ്ര​വൃ​ത്തി​യു​ടെ ഭാ​ഗ​മാ​യി ഒ​ന്നാം​ക​ര ഫ്‌​ളൈ ഓ​വ​റി​ന്‍റെ ഗ​ര്‍ഡ​ര്‍ കോ​ണ്‍ക്രീ​റ്റിം​ഗ് പ്ര​വൃ​ത്തി നാ​ളെ രാ​ത്രി 9.30 മു​ത​ല്‍ ശ​നി പു​ല​ര്‍ച്ചെ അ​ഞ്ചു​വ​രെ ന​ട​ത്തും. കോ​ണ്‍ക്രീ​റ്റ് ചെ​യ്യു​ന്ന വാ​ഹ​ന​ങ്ങ​ള്‍ നി​ല​വി​ലെ സ​ര്‍വീ​സ് റോ​ഡി​ല്‍ നി​ര്‍ത്തി​യി​ട്ടാ​ണ് മേ​ല്‍പ​റ​ഞ്ഞ പ്ര​വൃ​ത്തി ന​ട​ത്തു​ന്ന​ത്.

വാ​ഹ​ന​ങ്ങ​ളു​ടെ ഗ​താ​ഗ​തം ഈ ​ഭാ​ഗ​ത്തു​കൂ​ടി മേ​ൽ​പ്പ​റ​ഞ്ഞ സ​മ​യ​ത്തു സാ​ധി​ക്കു​ക​യി​ല്ല. ആ​യ​തി​നാ​ല്‍ ഈ ​ഭാ​ഗ​ത്തു​ കൂ​ടെ ക​ട​ന്നു​പോ​കേണ്ട എ​ല്ലാ വാ​ഹ​ന​ങ്ങ​ളും (എ​മ​ര്‍ജ​ന്‍സി വാ​ഹ​ന​ങ്ങ​ള്‍ ഉ​ള്‍പ്പെ​ടെ) മേ​ല്‍പ്പ​റ​ഞ്ഞ സ​മ​യ​ത്ത് വേ​ഴ​പ്ര-​ച​മ്പ​ക്കു​ളം-​മ​ങ്കൊ​മ്പ് വ​ഴി ആ​ല​പ്പു​ഴ​യ്ക്കും ആ​ല​പ്പു​ഴ​യി​ല്‍നി​ന്നു​ള്ള വാ​ഹ​ന​ങ്ങ​ള്‍ മ​ങ്കൊ​മ്പ്-​ച​മ്പ​ക്കു​ളം-​വേ​ഴ​പ്ര വ​ഴി​യും പോ​ക​ണം.