പെ​​രു​​വ​​യി​​ൽ പ്ലാ​​സ്റ്റി​​ക് മാ​​ലി​​ന്യ​​ങ്ങ​​ൾ കു​​ന്നു​​കൂ​​ടു​​ന്നു
Thursday, September 29, 2022 12:54 AM IST
പെ​​രു​​വ: പ്ലാ​​സ്റ്റി​​ക് നി​​രോ​​ധി​​ച്ച മു​​ള​​ക്കു​​ളം പ​​ഞ്ചാ​​യ​​ത്തി​​ലെ പെ​​രു​​വ ടൗ​​ണി​​ലെ വ്യാ​​പാ​​ര​​ഭ​​വ​​ന് സ​​മീ​​പ​​ത്ത് പ്ലാ​​സ്റ്റി​​ക് മാ​​ലി​​ന്യ​​ങ്ങ​​ള്‍ കു​​ന്നു​​കൂ​​ടു​​ന്നു. ടെ​​മ്പോ സ്റ്റാ​​ൻ​​ഡി​​ന​​ടു​​ത്താ​​ണ് മാ​​സ​​ങ്ങ​​ളാ​​യി പ്ലാ​​സ്റ്റി​​ക് മാ​​ലി​​ന്യ​​ങ്ങ​​ള്‍ നി​​റ​​ഞ്ഞി​​രി​​ക്കു​​ന്ന​​ത്. സ്വ​​കാ​​ര്യ​​വ്യ​​ക്തി​​യു​​ടെ പു​​ര​​യി​​ട​​ത്തി​​ലേ​​ക്കു മാ​​ലി​​ന്യം ത​​ള്ളി​​യി​​ട്ടി​​രി​​ക്കു​​ന്ന​​തി​​നാ​​ല്‍ പു​​റ​​ത്തു​​നി​​ന്ന് നോ​​ക്കി​​യാ​​ല്‍ മാ​​ലി​​ന്യ കൂ​​മ്പാ​​രം ആ​​രു​​ടെ​​യും ശ്ര​​ദ്ധ​​യി​​ല്‍പ്പെ​​ടി​​ല്ല. തെ​​രു​​വു​​നാ​​യ്ക്ക​​ള്‍ ത​​മ്പ​​ടി​​ക്കു​​വാ​​നു​​ള്ള പ്ര​​ധാ​​ന​​കാ​​ര​​ണ​​മാ​​യി മാ​​ലി​​ന്യ​​കൂ​​മ്പാ​​ര​​ങ്ങ​​ളാ​​ണ് ചൂ​​ണ്ടി​​ക്കാ​​ണി​​ക്ക​​പ്പെ​​ടു​​ന്ന​​ത്.

നാ​​യ്ക്ക​​ള്‍ക്കെ​​തി​​രേ പ്ര​​മേ​​യം പാ​​സാ​​ക്കി​​യ മു​​ള​​ക്കു​​ളം പ​​ഞ്ചാ​​യ​​ത്ത് മാ​​ലി​​ന്യ​​കൂ​​മ്പാ​​ര​​ങ്ങ​​ള്‍ നീ​​ക്കം ചെ​​യ്യു​​വാ​​നു​​ള്ള ന​​ട​​പ​​ടി​​യാ​​ണ് ആ​​ദ്യം സ്വീ​​ക​​രി​​ക്കേ​​ണ്ട​​തെ​​ന്നു നാ​​ട്ടു​​കാ​​ര്‍ ചൂ​​ണ്ടി​​ക്കാ​​ണി​​ക്കു​​ന്നു. മാ​​ലി​​ന്യം പെ​​രു​​കി​​യ​​തി​​നാ​​ല്‍ പ്ര​​ദേ​​ശ​​ത്ത് കൊ​​തു​​ക് പെ​​രു​​കു​​ന്ന​​തി​​നും സാം​​ക്ര​​മി​​ക രോ​​ഗ​​ങ്ങ​​ള്‍ പ​​ട​​രാ​​നും സാ​​ധ്യ​​ത​​യു​​ണ്ടെ​​ന്നു നാ​​ട്ടു​​കാ​​ര്‍ ചൂ​​ണ്ടി​​ക്കാ​​ണി​​ക്കു​​ന്നു.