ക​ടു​ത്തു​രു​ത്തി നി​യോ​ജ​ക​മ​ണ്ഡ​ലം സം​രം​ഭ​ക വ​ര്‍ഷാ​ച​ര​ണ ഉ​ദ്ഘാ​ട​നം ഇ​ന്ന് കോ​ഴാ​യി​ല്‍
Thursday, September 29, 2022 12:54 AM IST
കു​റ​വി​ല​ങ്ങാ​ട്: വ്യ​വ​സാ​യ-​വാ​ണി​ജ്യ വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ ഒ​രു ല​ക്ഷം പു​തി​യ വ്യ​വ​സാ​യ​ങ്ങ​ളും നാ​ലു ല​ക്ഷം തൊ​ഴി​ല്‍സാ​ധ്യ​ത​ക​ളും ക​ണ്ടെ​ത്തു​ന്ന 2022-23 സം​രം​ഭ​ക വ​ര്‍ഷാ​ച​ര​ണ​ത്തി​ന്‍റെ ക​ടു​ത്തു​രു​ത്തി നി​യോ​ജ​ക​മ​ണ്ഡ​ലം അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള ഉ​ദ്ഘാ​ട​നം ഇ​ന്ന് ര​ണ്ടി​ന് ഉ​ഴ​വൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കും. മോ​ന്‍സ് ജോ​സ​ഫ് എം​എ​ല്‍എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബൈ​ജു ജോ​ണ്‍ പു​തി​യി​ട​ത്തു​ചാ​ലി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്രം മാ​നേ​ജ​ര്‍ കെ.​എ​സ്. അ​ജി​മോ​ള്‍ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തും.ക​ടു​ത്തു​രു​ത്തി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​വി. സു​നി​ല്‍, മീ​ന​ച്ചി​ല്‍ ഉ​പ​ജി​ല്ലാ വ്യ​വ​സാ​യ ഓ​ഫീ​സ​ര്‍ സി​നോ ജേ​ക്ക​ബ് മാ​ത്യു, വൈ​ക്കം ഉ​പ​ജി​ല്ലാ വ്യ​വ​സാ​യ ഓ​ഫീ​സ​ര്‍ സി.​ഡി. സ്വ​രാ​ജ്, കോ​ട്ട​യം എ​ല്‍ഡി​എം ഇ.​എം. അ​ല​ക്‌​സ്, ഉ​ഴ​വൂ​ര്‍ ബ്ലോ​ക്ക് വ്യ​വ​സാ​യ വി​ക​സ​ന ഓ​ഫീ​സ​ര്‍ ഇ.​എ. ര​ജ​നി, ക​ട​ത്തു​രു​ത്തി ബ്ലോ​ക്ക് വ്യ​വ​സാ​യ വി​ക​സ​ന ഓ​ഫീ​സ​ര്‍ ബി. ​പ്ര​ശാ​ന്ത് എ​ന്നി​വ​ര്‍ വി​വി​ധ മേ​ഖ​ല​ക​ളു​ടെ റി​പ്പോ​ര്‍ട്ട് അ​വ​ത​രി​പ്പി​ക്കും. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ പ്ര​സി​ഡ​ന്‍റു​മാ​ര്‍ , ബാ​ങ്ക് അ​ധി​കൃ​ത​ര്‍, വി​വി​ധ വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കും.